TECHNOLOGY

നോക്കിയ 2 ശ്രേണിയിലെ പുതുതലമുറാ 2.4 അവതരിപ്പിച്ചു

Newage News

27 Nov 2020

കൊച്ചി: നോക്കിയ ഫോണിന്റെ ഹോം ആയ എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യയില്‍ വിപുലമായ വിജയം കൈവരിച്ച നോക്കിയ 2 ശ്രേണിയുടെ പുതിയ എഡിഷനായ നോക്കിയ 2.4 അവതരിപ്പിച്ചു.  ഫോട്ടോകളെ പുതിയ തലത്തിലേക്ക് എത്തിക്കും വിധം നൈറ്റ് മോഡും പോര്‍ട്ട്‌റൈറ്റ് മോഡും അടക്കമുള്ള നിര്‍മിത ബുദ്ധി സവിശേഷതകള്‍ ലഭ്യമാക്കുന്നതാണ്. പുതുതലമുറാ നോക്കിയ 2.4-ല്‍  കൂടുതല്‍ വലിയ ചിത്രം കൂടുതല്‍ നേരത്തേക്കു കാണുകയും വലിയ 6.5 ഇഞ്ച് (16.5 സെന്റീമീറ്റര്‍) സ്‌ക്രീനില്‍ പഠിക്കുകയും രൂപകല്‍പന ചെയ്യുകയുമാവാം. ഇതിന്റെ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി ആശങ്കകളില്ലാതെ നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകളും ആപ്പുകളും ദീര്‍ഘമായി ആസ്വദിക്കുവാന്‍ സഹായിക്കുകയും ചെയ്യും. ആധുനിക കാലത്ത് ഒഴിവാക്കാനാവാത്ത ഫിംഗര്‍ പ്രിന്റ് , ഫെയ്‌സ് അണ്‍ലോക്ക് സൗകര്യങ്ങള്‍ അധിക സുരക്ഷയും പ്രദാനം ചെയ്യും. ഇതിനു പുറമെ മൂന്നു വര്‍ഷത്തേക്ക് പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ടു വര്‍ഷത്തേക്ക് ഒഎസ് അപ്‌ഡേറ്റുകളും നല്‍കിക്കൊണ്ടാണ് നോക്കിയ 2.4 എത്തുന്നത്. ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 11-നും 12-നും തയ്യാറാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. സവിശേഷമായ പുതുക്കിയ നോര്‍ഡിക് രൂപകല്‍പനയുമായാണ് നോക്കിയ 2.4 എത്തുന്നത്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതും അതിന്റെ സവിശേഷതകളെ എടുത്തു കാട്ടുന്നതുമാണിത്. പുതിയ ബ്രാന്‍ഡ് ന്യൂ കണ്ടമ്പററി വര്‍ണങ്ങളായ ഡസ്‌ക്ക,് ജോര്‍ഡ്, ചാര്‍ക്കോള്‍ എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.

'ആരാധകര്‍ക്കു പ്രിയപ്പെട്ടതും ഇന്ത്യയില്‍ ഏറ്റവും വിജയിച്ചതുമായ പരമ്പരയാണ്  2 ശ്രേണി. രണ്ടു ദിവസം നീളുന്ന ബാറ്ററി, നിര്‍മിത ബുദ്ധി അധിഷ്ഠിത ക്യാമറ,  സുരക്ഷിതവും പുതുക്കിയതുമായ ആന്‍ഡ്രോയ്ഡ് എല്ലാം ഉള്‍പ്പെടുത്തിയ താങ്ങാവുന്ന മികച്ച പാക്കേജ് തുടങ്ങിയ ഏറെ പ്രിയപ്പെട്ട സവിശേഷതകളെല്ലാം ഇതിലുണ്ട്. ഈ വിഭാഗത്തിലെ ഒരു ഫോണില്‍ നിന്നു ലഭ്യമാകുന്നവയെ കുറിച്ചു ചിന്തിക്കുമ്പോള്‍ പ്രതീക്ഷകളെ മറികടക്കുന്നത് നോക്കിയ 2.4-യിലും തുടരുകയാണ്.  നൈറ്റ് മോഡും പോര്‍ട്ട്‌റൈറ്റ് മോഡും  അടങ്ങിയ നിര്‍മിത ബുദ്ധി ക്യമറ പോലുള്ള ഉന്നത സവിശേഷതകള്‍ ഞങ്ങളിതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വലിയ സ്‌ക്രീന്‍ കൂടുതല്‍ സുഖകരമായ ദൃശ്യാനുഭവം നല്‍കും. ഈ ശ്രേണിയില്‍ ഇതാദ്യമായി അധിക സുരക്ഷയ്ക്കായി ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം മികച്ച രൂപകല്‍പനയോടെ നോക്കിയ 2.4ന്റെ വര്‍ണ സവിശേഷതകള്‍ പ്രതിഫലിപ്പിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്.', എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത്  സിങ് കൊച്ചാര്‍ പറഞ്ഞു. നോക്കിയ 2.4 ഡസ്‌ക്ക്, ജോര്‍ഡ്, ചാര്‍ക്കോള്‍ വര്‍ണങ്ങളില്‍ ലഭ്യമാണ്. ഇതിന്റെ 3ജിബി/64ജിബി വേരിയന്റിന് 10,399  രൂപയെന്ന ഏറ്റവും മികച്ച വിലയാണ്.  

Nokia.com/phones ല്‍ മാത്രമായി 2020 നവംബര്‍ 26 മുതല്‍ നോക്കിയ 2.4 ലഭ്യമാണ്. നവംബര്‍ 26-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഡിസംബര്‍ നാലിന് രാത്രി 11.59 വരെ ഇവിടെ നിന്നു വാങ്ങുന്ന ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 007 സ്‌പെഷല്‍ എഡിഷന്‍ ബോട്ടില്‍, ക്യാപ്, മെറ്റല്‍ കീചെയിന്‍ എന്നിവ അടങ്ങിയ 007 ഹാമ്പര്‍ ലഭിക്കുന്നതാണ്.ഡിസംബര്‍ നാലു മുതല്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളിലും രാജ്യത്തെ മുന്‍നിര റീട്ടെയില്‍ ഒൗട്ട്‌ലെറ്റുകളിലും നോക്കിയ 2.4 ലഭിക്കും. നോക്കിയ ഉപഭോക്താക്കള്‍ക്ക് ജിയോയില്‍ 3550 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. 349 പ്ലാനിലുള്ള പ്രീപെയ്ഡ്  റീചാര്‍ജിന് 2000 രൂപയുടെ തല്‍സമയ ക്യാഷ് ബാക്കും പങ്കാളികളില്‍ നിന്നുള്ള 1550 രൂപയുടെ വൗച്ചറുകളുമായിരിക്കും ലഭിക്കുക. പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഇതു ലഭ്യമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ