TECHNOLOGY

ഇന്ത്യയ്ക്കായി, ഇന്ത്യയിൽ നിർമിച്ച നോക്കിയ സി3 വില്‍പ്പന ആരംഭിച്ചു

Newage News

18 Sep 2020

കൊച്ചി: നോക്കിയ സി3 സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന എച്ച്എംഡി ഗ്ലോബല്‍ ആരംഭിച്ചു. ഇന്ത്യയ്ക്കായി നിര്‍മിച്ചതും ഇന്ത്യയില്‍ നിര്‍മിച്ചതുമായ സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ സി3.  വലിയസ്‌ക്രീന്‍, ദിവസം മുഴുവന്‍ ബാറ്ററി, ഗുണനിലവാരമുള്ള ക്യാമറ തുടങ്ങിയവ നോക്കിയ സി3യുടെ സവിശേഷതകളാണ്. ആന്‍ഡ്രോയിഡ് 10 അനുഭവം പ്രദാനം ചെയ്യുന്ന ഫോണിന്റെ 2 ജിബി / 16 ജിബിക്ക് 7,499 രൂപയും 3 ജിബി / 32 ജിബിക്ക് 8,999 രൂപയുമാണു വില. ഒരു വര്‍ഷത്തെ റിപ്ലെയ്‌സ്‌മെന്റ് ഗ്യാരന്റിയുണ്ട്.  

5.99 ഇഞ്ചാണ് നോക്കിയ സി3യുടെ സ്‌ക്രീന്‍ വലിപ്പം. ഒരു വര്‍ഷത്തിനകം ഹാര്‍ഡ് വെയര്‍ തകരാറോ നിര്‍മ്മാണ വൈകല്യമോ ഉണ്ടെങ്കില്‍ ഫോണ്‍ മാറ്റി നല്‍കും. സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങള്‍ മൊബൈല്‍ കെയര്‍ വഴി പരിഹരിക്കപ്പെടും. ചാര്‍ജര്‍, യുഎസ്ബി കേബിള്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആറു മാസത്തിനകം നിബന്ധനകളോടെ മാറ്റിനല്‍കും. 3040 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിക്കുന്നത്. എച്ച്ഡിആര്‍ ഫോട്ടൊഗ്രഫിയും എച്ച്ഡി വീഡിയൊയുമുണ്ട്.  8എംപി പിന്‍ക്യാമറയും എല്‍ഇഡി ഫ്‌ളാഷുമുപയോഗിച്ച് നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്താം. 5 എംപി മുന്‍ക്യാമറ ഉപയോഗിച്ച് സെല്‍ഫികള്‍ എടുക്കാം. ഡ്യുവല്‍ സിം ഫോണായ സി3 മൊബൈല്‍ റീട്ടെയിലര്‍മാരില്‍നിന്നും നോക്കിയ.കോം/ഫോണ്‍സില്‍നിന്നും വാങ്ങാം. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ