TECHNOLOGY

സ്മാർട്ട് ടിവികൾക്ക് ശേഷം നോക്കിയ പുതിയ ലാപ്‌ടോപ്പ് സീരീസുമായി ഇന്ത്യൻ വിപണിയിൽ എത്തുന്നു

Newage News

02 Dec 2020

ന്ത്യയിലെ ഉപയോക്താക്കൾക്കായി നോക്കിയ ലാപ്ടോപ്പ് സീരിസ് അവതരിപ്പിക്കുന്നു. നോക്കിയ ലാപ്‌ടോപ്പുകളെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിലെ (ബിഐഎസ്) ലിസ്റ്റിങ് അനുസരിച്ച് രാജ്യത്ത് നോക്കിയ ലാപ്‌ടോപ്പുകൾ വൈകാതെ എത്തിയേക്കും. നോക്കിയ ലാപ്ടോപ്പുകൾ മറ്റ് രാജ്യങ്ങളിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.   ചൈനയിലെ ജിയാങ്‌സുവിൽ സ്ഥിതിചെയ്യുന്ന ചൈനീസ് ഫെസിലിറ്റിയിലാണ് നോക്കിയ ലാപ്‌ടോപ്പുകൾ നിർമ്മിക്കുകയെന്നതാണ് റിപ്പോർട്ടുകൾ. ഇതാദ്യമായല്ല നോക്കിയ ലാപ്ടോപ്പുകളുടെ മേഖലയിലേക്ക് കടക്കുന്നത്. 2009ൽ കമ്പനി നോക്കിയ ബുക്ക്‌ലെറ്റ് 3ജി പുറത്തിറക്കിയിരുന്നു. മൊബൈൽ വിപണിയിൽ ഒരു കാലത്ത് എതിരാളികളില്ലാത്ത വിധം ആധിപത്യം പുലർത്തിയ നോക്കിയ ഇപ്പോഴും മികച്ച ഡിവൈസുകൾ പുറത്തിറക്കികൊണ്ട് സ്മാർട്ട്ഫോൺ വിപണിയിൽ സജീവമാണ്. നോക്കിയ ലാപ്‌ടോപ്പുകൾ ബി‌ഐ‌എസ് സർ‌ട്ടിഫിക്കേഷൻ‌ ഡാറ്റാബേസിൽ‌ കണ്ടെത്തിയത് അറിയപ്പെടുന്ന ടിപ്‌സ്റ്റർ‌ മുകുൾ‌ ശർമ്മയാണ്. ഇദ്ദേഹം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് കുറഞ്ഞത് ഒമ്പത് വ്യത്യസ്ത മോഡൽ‌ നമ്പറുകളിലുള്ള ലാപ്ടോപ്പുകൾ ബിഐഎസിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്. NKi510UL82S, NKi510UL85S, NKi510UL165S, NKi510UL810S, NKi510UL1610S, NKi310UL41S, NKi310UL42S, NKi310UL82S, NKi310UL85S എന്നിവയാണ് ഈ ലാപ്ടോപ്പുകളുടെ മോഡൽ നമ്പറുകൾ.

മോഡൽ നമ്പരിലുള്ള എൻ‌കെ എന്ന രണ്ട് അക്ഷരങ്ങൾ നോക്കിയ ബ്രാൻഡിങിനെ സൂചിപ്പിക്കുന്നുവെന്നാണ് നോക്കിയമോബ്.നെറ്റ് റിപ്പോർട്ട് ചെയ്തത്. ബാക്കിയുള്ള അക്കങ്ങളും അക്ഷരങ്ങളും പ്രോസസർ വിവരങ്ങളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്നതാവാനാണ് സാധ്യത. ഈ നോക്കിയ ലാപ്‌ടോപ്പുകൾ വിൻഡോസ് 10ൽ പ്രവർത്തിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. 2009ൽ പുറത്തിറങ്ങിയ നോക്കിയ ബുക്ക്‌ലെറ്റ് 3ജി നോക്കിയ എന്ന പഴയ കമ്പനി പുറത്തിറക്കിയതാണ്. ഇപ്പോൾ ബി‌ഐ‌എസ് സർ‌ട്ടിഫിക്കേഷൻ‌ ഡാറ്റാബേസിൽ‌ കണ്ടെത്തിയ വരാനിരിക്കുന്ന നോക്കിയ ലാപ്‌ടോപ്പുകൾ‌ നോക്കിയ ബ്രാൻഡ് ലൈസൻ‌സിയുള്ള പ്രൊഡക്ടുകളാണ്. നോക്കിയ ടിവികളും സ്ട്രീമിംഗ് ഡിവൈസുകളും ഫ്ലിപ്പ്കാർട്ട് വഴി ലഭ്യമായതിനാൽ ലാപ്ടോപ്പുകളും ഇത്തരത്തിൽ തന്നെയായിരിക്കും വിപണിയിൽ എത്തുക. 2016 മുതൽ എച്ച്എംഡി ഗ്ലോബലാണ് നോക്കിയയുടെ ഉടമസ്ഥർ. നോക്കിയ ലാപ്ടോപ്പുകളുടെ ഒരു നിര തന്നെ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുമ്പോഴും ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം ഉറപ്പിക്കാനും സാധിക്കില്ല. അധികം വൈകാതെ തന്നെ നോക്കിയയുടെ പുതിയ ലാപ്ടോപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ