FINANCE

ഏപ്രില്‍ 29 ന് മുമ്പ് ഉപയോക്താക്കളുടെ ചിപ്പ് ഇല്ലാത്ത എടിഎം കാര്‍ഡുകള്‍ മാറ്റിയെടുക്കുക; ഇഎംവി ചിപ്പ് കാര്‍ഡുകള്‍ വിതരണം ചെയ്യുവാൻ പൊതുമേഖലാ- സ്വകാര്യ ബാങ്കുകൾക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം

20 Apr 2019

ന്യൂഏജ് ന്യൂസ്, രാ\ജ്യത്തെ എല്ലാ പൊതുമേഖലാ- സ്വകാര്യ ബാങ്കുകളും ഏപ്രില് 29 ന് മുമ്പ് ഉപയോക്താക്കളുടെ മാഗ്നറ്റിക് സ്ട്രിപ്പ് എടിഎം കാര്ഡുകള് മാറ്റി ഇഎംവി ചിപ്പ് കാര്ഡുകള് ആക്കണം എന്നാണ് റിസര്വ് ബാങ്കിന്റെ നിര്ദേശം. ഇതോടെ ചിപ്പ് ഇല്ലാത്ത എടിഎം കാര്ഡുകള് പ്രവര്ത്തന രഹിതമാവും.

റിസര്വ് ബാങ്ക് നല്കിയിരിക്കുന്ന തീയ്യതിയ്ക്ക് മുമ്പ് ചിപ്പ് കാര്ഡുകളിലേക്ക് പൂര്ണമായും മാറുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ്. ഉടന് തന്നെ പഴയ മാഗ്നറ്റിക് സ്ട്രിപ് കാര്ഡുകള് പ്രവര്ത്തന രഹിതമാക്കപ്പെടും. ഇക്കാര്യം എസ്ബിഐ എസ്എംഎസിലൂടെ ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്. ഏപ്രില് 29ന് ശേഷം ചിപ്പ് കാര്ഡുകള് ഉപയോഗിച്ച് മാത്രമെ പണമിടപാട് സാധ്യമാവൂ.

ഓണ്ലൈന് സേവനങ്ങള് മാറ്റമില്ലാതെ ലഭ്യമാവും. ചിപ്പ് കാര്ഡിലേക്ക് മാറാന് ഉപയോക്താക്കള് ഉടന് തന്നെ ബാങ്കുകളെ സമീപിച്ച് അപേക്ഷ നല്കുക.

എടിഎം പണമിടപാടുകള് കൂടുതല് സുരക്ഷിതമാക്കുന്നതിനാണ് ഇഎംവി ചിപ്പ് കാര്ഡുകള് അവതരിപ്പിച്ചത്. എന്ക്രിപ്ഷന് അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന് സംവിധാനമാണിതില്. അതിനാല് എടിഎം ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനും പ്രയാസമാണ്.

ബാങ്കുകള് ചിപ്പ് കാര്ഡുകള്ക്കനുസരിച്ചുള്ള എടിഎം മെഷീനുകളിലേക്ക് മാറുകയാണ്. ഇതില് നിന്നും പണമെടുക്കുമ്പോള് എടിഎം കാര്ഡുകള് മെഷീനില് ലോക്ക് ചെയ്യപ്പെടും. തുകയും പാസ് വേഡും നല്കിയതിന് ശേഷം കാര്ഡ് എടുത്തതിന് ശേഷമേ പണം പുറത്തുവരികയുള്ളൂ. ഇടപാട് പൂര്ത്തിയാകുന്നത് വരെ മെഷീന് കാര്ഡിലെ ചിപ്പിലുള്ള വിവരങ്ങള് പരിശോധിച്ചുകൊണ്ടിരിക്കും.



Related News


Special Story