NEWS

കൂടുതൽ രാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്മെന്റ് വ്യാപിപ്പിച്ച് നോര്‍ക്ക; എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് ബ്രൂണെയില്‍ തൊഴിലവസരം

09 Dec 2019

ന്യൂഏജ് ന്യൂസ്, കോഴിക്കോട്: പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിച്ച് നോര്‍ക്ക റൂട്ട്‌സ്. നേഴ്‌സുമാരുടെ, ഡോക്ടര്‍മാര്‍, ടെക്നീഷ്യന്മാര്‍

അദ്ധ്യാപകര്‍, എന്‍ജിനീയര്‍മാര്‍ മറ്റ് സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുടെ റിക്രൂട്ട്മെന്റും നടത്താന്‍ തീരുമാനമായിട്ടുണ്ട്.

മാലിദ്വീപിലേക്ക് നേഴ്‌സുമാരുടെ നിയമനത്തിന് പുറമെ അദ്ധ്യാപക നിയമനത്തിനും അവസരം ഒരുങ്ങുന്നു.

പ്രമുഖ ദക്ഷിണേന്ത്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.

എന്‍ജിനീയറിംഗില്‍ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ (on shore, off shore) നിശ്ചിത പ്രവര്‍ത്തി പരിചയവുമുള്ള വിദഗ്ധരായ എന്‍ജിനീയര്‍മാരില്‍ നിന്നും ടെക്നീഷ്യന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിശദവിരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 21 ആണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ