ECONOMY

രാജ്യത്ത് വിലക്കയറ്റം 5.54 ശതമാനത്തിൽ; 2016 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിൽ

13 Dec 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ഇത്രനാൾ ഉള്ളിവിലയെ കുറിച്ചാണ് ആശങ്കപ്പെട്ടതെങ്കിൽ ഇനിയങ്ങോട്ട് പച്ചക്കറി വിലയെ കുറിച്ച് മുഴുവൻ ആശങ്കപ്പെടാം. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായെന്നാണ് ഇന്ന് പുറത്ത് വന്ന റിപ്പോര്‍ട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്ത് വിട്ട കണക്കിലാണ് ഇതുള്ളത്.

ചില്ലറ വ്യാപാര രംഗത്തെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 2016 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 5.54 ശതമാനമാണ് നവംബറിലെ നിരക്ക്. ഒക്ടോബറിൽ ഇത് 4.62 ശതമാനമായിരുന്നു. 

ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് രണ്ടക്കത്തിലെത്തിയെന്ന് ദേശീയ സ്റ്റാറ്റിറ്റിക്കൽ ഓഫീസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഭക്ഷ്യവിലക്കയറ്റം ഒക്ടോബറിൽ 7.89 ശതമാനമായിരുന്നു. നവംബറിൽ ഇത് 10.01% ശതമാനമായി ഉയര്‍ന്നു. പച്ചക്കറി ഉൽപ്പന്നങ്ങളുടെ വില 5.40 ശതമാനത്തിൽ നിന്ന് 36 ശതമാനമായി ഉയര്‍ന്നു.  പഴവര്‍ഗങ്ങളുടെ കാര്യത്തിൽ വിലക്കയറ്റം 0.83 ശതമാനത്തിൽ നിന്ന് 4.08 ശതമാനമായി ഉയര്‍ന്നു.

സെപ്തംബ‍ര്‍ മുതൽ പച്ചക്കറിക്ക് വൻ വിലക്കയറ്റമാണ് രാജ്യത്തെമ്പാടും ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്തംബറിൽ 5.40 ശതമാനമായിരുന്നു വിലക്കയറ്റം. നവംബറായപ്പോഴേക്കും ഇത് 36 ശതമാനമായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ