LAUNCHPAD

ഡിജിറ്റൽ സാക്ഷരതയും നാനോ സംരംഭകത്വവും സൃഷ്ടിക്കാനായി സഹി പേയുമായി സഹകരിച്ച് എൻ എസ് ഡി സി

Newage News

25 Feb 2021

ന്യൂഡൽഹി: യുവത്വത്തിന് ഇടയിൽ സമ്പത്തിക സേവന മേഖലയിൽ നാനോ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന കാഴ്ച്ചപാടോടെ ദേശീയ നൈപുണ്യ വികസന കോർപറേഷൻ( എൻ എസ് ഡി സി) സഹിപേയുമായി സഹകരിക്കുന്നു. സാമ്പത്തികമായ ഉൾച്ചേർക്കലിനും ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി മണിപാൽ ബിസ്നസ് സൊലൂഷൻസ് വികസിപ്പിച്ച ആൻഡ്രോയിഡ് കേന്ദ്രീകൃത പ്ലാറ്റ് ഫോം ആണ് സഹി പേ. ഡിജിറ്റൽ ധാനകാര്യ സേവന മേഖലയിൽ യുവത്വത്തിന് ആവശ്യമായ വൈദഗ്ദ്ധ്യം ഒരുക്കുക എന്ന ലക്ഷ്യമാണ് സഹകരണത്തിനുള്ളത്.   ഡിജിറ്റൽ സാമ്പത്തക സേവന മേഖലയിൽ ചെറുപ്പക്കാർക്കിടയിൽ സ്വയം പര്യാപ്തതക്കും സ്വയം തൊഴിൽ കണ്ടെത്തുന്നതിനും പരിശീലനം വഴി ഇതോടെ സാധ്യത തെളിയും.  ഓൺലൈൻ എൻട്രപ്രണർഷിപ്പ് പ്രോഗ്രാം വഴി സൗജന്യ വിദഗ്ദ്ധ പരിശീലനവും പരിപാടിയുടെ ഭാഗമാകുന്നവർക്ക് ലഭിക്കും. എൻ എസ് ഡി സിയുടെ “ഈ സ്കിൽ ഇന്ത്യ” പോർടൽ വഴിയാണ് ക്ലാസുകൾ സാധ്യമാക്കുന്നത്. സാമ്പത്തിക മേഖലയിലെയും നൈപുണ്യപരിശീലന മേഖലയിലെയും വിദഗ്ധരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയവയാണ്  ക്ലാസുകൾ.

എംബിഎസിൻറെ സഹി പേ പ്ലാറ്റ് ഫോമുമായുള്ള സഹകരണം  സാമ്പത്തിക ഉൾച്ചേരലിന് വേണ്ട വിദഗ്ദ്ധ പരിശീലനം ചെറുപ്പക്കാർക്ക് ലഭിക്കാൻ വഴിയൊരുക്കും. ധനകാര്യ സേവന മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്താനും നാനോ എൻട്രപ്രണർഷിപ്പ് തുടങ്ങി  മുന്നോട്ട് പോകാനും പുതിയ നീക്കം സാഹചര്യം ഒരുക്കും. യുവത്വത്തിൻറെ  തൊഴിൽ സാധ്യത, ഉത്പാദന ക്ഷമത എന്നിവ വികസിപ്പിക്കുന്നതിന് എൻ എസ് ഡി സിയുടെ ഡിജിറ്റൽ വിദഗ്ദ്ധ പരിശീലന ശേഷിയും അടിസ്ഥാന സൗകര്യങ്ങളും  വ്യാപക ശൃംഖലയും പ്രയോജനപ്പെടുത്തി സഹി പേയുടെ ഉൾക്കാഴ്ച്ചയും ചേർത്ത്  പരിശീലന പരിപാടി തയ്യാറാക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ-കോഴ്സ് , അതിൽ പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ സാമ്പത്തിക സേവന മേഖലയെ കുറിച്ച് വിവരം ലഭിക്കുന്നതിനും സ്വയം തൊഴിൽ കണ്ടെത്തും വിധം കഴിവ് വികസിപ്പിക്കാനും അവസരം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ എൻ എസ് ഡി സിയും സഹി പേയും വിവിധ പരിപാടികൾ ഡിജിറ്റലായും അല്ലാതെയും സംഘടിപ്പിക്കുകയും ചെയ്യും.  ഡിജിറ്റൽ സാമ്പത്തിക സേവനം തുറന്ന് വെയ്ക്കുന്ന തൊഴിൽ സാധ്യതകളിലേക്ക് കൂടുതൽ പേരെ അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണിത്.  

പരിശീലനത്തിൻറെ ഭാഗമായി എൻട്രോൾ ചെയ്യന്നവർക്ക് ഇന്ത്യൻ ബാങ്കിങ്,   ധനകാര്യ സേവന വ്യവസായം, ഡിജിറ്റൽ പേയ്മെൻറ് പ്ലേറ്റ്ഫോം ഓപറേഷൻ, എന്നിവയെക്കുറിച്ച് പരിശീലനം ലഭിക്കും. എൻട്രപ്രണർഷിപ്പ്, നോ യുവർ കസ്റ്റമർ, സെക്യൂരിറ്റി, കംപ്ലെയ്ൻസ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ബാങ്കിങ് സർവീസ് ,എഇപിഎസ്ബാങ്കിങ്, പേയ്മെൻറ് സർവീസ്( യുപിഐ, ക്യുആർ കോഡ്, കാർഡ്), ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ,  വാല്യൂ ആഡഡ് സർവീസ് ( ബിൽ പേയ്മെൻറ്, റീചാർജ്), സഹി പേ പ്ലാറ്റ് ഫോം  സർവീസുകൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ ലഭിക്കും. വൈവിധ്യമാർന്ന സാധ്യതകൾ നൽകുന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം ലഭിക്കുന്നതിനുള്ള സാഹചര്യമായിരിക്കും പരിശീലനത്തിലൂടെ ലഭിക്കുക. സഹി പേയിൽ രജിസ്റ്റർ ചെയ്യുന്ന സംരംഭകന് മാസത്തിൽ ശരാശരി വരുമാനം ലഭിക്കാനും ഉപഭോക്താവിന് നൽകുന്ന സേവനത്തിന് അനുസരിച്ച് കൂടുതൽ വരുമാനം നേടാനും സാഹചര്യമൊരുങ്ങും

ഈ സ്കിൽ ഇന്ത്യ, എൻ എസ് ഡി സിയുടെ മുൻകൈയിൽ ഡിജിറ്റൽ നൈപുണ്യ പരിശീലനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇന്ത്യൻ യുവത്വത്തിന് മികച്ച പഠന സാഹചര്യം ഇതിലൂടെ ഒരുക്കുന്നു. നിലവിൽ പോർട്ടലിൽ  825 ഡിജിറ്റൽ കോഴ്സുകൾ കാറ്റ് ലോഗ് ചെയ്തിട്ടുണ്ട്.  ഇത് കൂടാതെ 4000ൽ അധികം കോഴ്സുകൾ അഫിലിയേറ്റഡ് ചാനലുകൾ വഴി വിവിധ വിഭാഗങ്ങളിലായി  പല ഭാഷകളിലും നൽകി വരുന്നുണ്ട്.  ധാനകാര്യമേഖലയിലെ ഡിജിറ്റൽ  വൈദഗ്ദ്ധ്യം വഴി ഇന്ത്യയിൽ  എവിടെയും സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ശക്തമായ അടിത്തറ സൃഷ്ടിക്കാനുള്ള സാധ്യതകളെ കൈകാര്യം ചെയ്യുകയാണ് പോർട്ടൽ

എംബിഎസ് സഹി പേ  റീടെയിൽ ഉപഭോക്താക്കളിൽ നിന്നും ഡിജിറ്റൽ പേയ്മെൻറുകൾ സ്വീകരിക്കാനും വിവിധ ബാങ്കിങ് വാല്യൂ ആഡഡ് സേവനങ്ങൾക്കും വേണ്ടിയുള്ളതാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story