FINANCE

ഫെഡറല്‍ ബാങ്കില്‍ ഇനിമുതൽ ഇ-എഫ് ഡി ആര്‍ ഈടായി സമര്‍പ്പിക്കാം

20 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: ഓഹരി ഇടപാടുകാരില്‍ നിന്ന് ഇലക്ട്രോണിക് രൂപത്തില്‍ സ്ഥിര നിക്ഷേപ രസീതുകള്‍ (ഇ-എഫ്.ഡി.ആര്‍) ഈടായി ഫെഡറല്‍ ബാങ്ക് സ്വീകരിക്കും. എന്‍സ്ഇ ക്ലിയറിങ് ലിമിറ്റഡാണ് ഫെഡറല്‍ ബാങ്കിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍വല്‍ക്കരണ പദ്ധതികളില്‍ സുപ്രധാന നടപടിയാണ് ഇ-എഫ്.ഡി.ആര്‍. കൈവശമുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെടല്‍, വ്യാജ രേഖകള്‍ എന്നിവ മൂലമുണ്ടാകുന്ന പ്രശ്‌ന സാധ്യതകളേയും ഇ-എഫ്.ഡി.ആര്‍ ഇല്ലാതാക്കും. ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളില്‍ ഇടപാടുകാര്‍ക്ക് ഒരു അപേക്ഷ നല്‍കുന്നതിലൂടെ ലളിതമായി  ഈ സേവനം ലഭിക്കും. ഡിജിറ്റല്‍ സേവന രംഗത്ത് രാജ്യത്തു തന്നെ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. ഇ-എഫ.ഡി.ആറും ഈ രംഗത്തെ പുതിയ കാല്‍വെയ്പ്പാണ്.  ഓഹരി ഇടപാടുകാര്‍ക്ക് ലളിതമായി നിക്ഷേപം നടത്താന്‍ ഈ സേവനം സൗകര്യപ്പെടുമെന്നും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും റീട്ടെയ്ല്‍ ലയബിലിറ്റീസ് വിഭാഗം മേധാവിയുമായ രാധാകൃഷ്ണന്‍ കെ പറഞ്ഞു. 

Content Highlights: NSE Clearing Ltd Empanels Federal Bank for Accepting e-FDRs

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story