Newage News
25 Nov 2020
കാര്‍വി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിന്റെ അംഗത്വം നാഷണല്‍ സ്റ്റോക്ക് എക്ചേിപഞ്ച്(എന്‍എസ്ഇ)റദ്ദാക്കി. നിക്ഷേപകര്‍ നല്കിയ പവര്‍ ഓഫ് അറ്റോര്‍ണി അധികാരം ദുരപയോഗം ചെയ്തതിനെതുടര്‍ന്നാണ് ബ്രോക്കിങ് സ്ഥാപനം നടപടി നേരിട്ടത്.
2019 നവംബറിലാണ് 2,300 കോടി മൂല്യമുള്ള ഓഹരികളാണ് തിരിമറിചെയ്ത് കാര്‍വിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്. ഈ സെക്യൂരിറ്റികള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ബ്രോക്കിങ് സ്ഥാപനം ഉപോയഗിച്ചെന്നും സെബി കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ ഓഹരികള്‍ അവര്‍ അറിയാതെ വിറ്റ് വരുമാനം കാര്‍വി റിയാല്‍റ്റി ലിമിറ്റഡിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്.
ഇതേതടുര്‍ന്ന് പുതിയതായി നിക്ഷേപകര്‍ക്ക് ട്രേഡിങ് അക്കൗണ്ട് നല്‍കുന്നതിന് നേരത്തെതന്നെ സെബി വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവിലുള്ളവര്‍ക്കായി പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുകയുംചെയ്തു. സെബിയുടെ നിര്‍ദേശപ്രകാരം നേരത്തെതന്നെ എന്‍എസ്ഇയും ബിഎസ്ഇയും എംസിഎക്സും ബ്രോക്കിങ് സ്ഥാപനത്തിന്റെ ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
കാര്‍വിയിലുണ്ടായിരുന്ന 2.35 ലക്ഷം നിക്ഷേപകരുടെ 2,300 കോടി രൂപയുടെ ഫണ്ടുകളും ഓഹരികളും തീര്‍പ്പാക്കിയതായി എന്‍എസ്ഇ അറിയിച്ചു.