Newage News
29 Dec 2019
ആദ്യ ഓഹരി വിൽപനയിലൂടെ (ഐപിഒ) ഇക്കൊല്ലം 16 കമ്പനികൾ സമാഹരിച്ചത് 12362 കോടി രൂപ. 2018 ൽ 24 കമ്പനികൾ ഐപിഒ നടത്തി 30059 കോടി സമാഹരിച്ചിരുന്നു. സാമ്പത്തിക തളർച്ച ഓഹരി വിപണിയിലുണ്ടാക്കിയ ആശങ്കയാണ് ഐപിഒ കുറയാൻ കാരണമെന്നു വിദഗ്ധർ പറയുന്നു. എന്നാൽ നടന്ന ഐപിഒകൾ മികച്ച നേട്ടമുണ്ടാക്കി.
ഇക്കൊല്ലം ഐപിഒ നടത്താൻ ഓഹരി വിപണി നിയന്ത്രണ ഏജൻസിയുടെ (സെബി) അനുമതി നേടിയ 47 കമ്പനികൾ ഓഹരി വിൽപന വേണ്ടെന്നുവച്ചു. ഓഹരികൾ പൊതുവിപണിയിൽ നേരിട്ടെത്തിക്കാതെ നിക്ഷേപക സ്ഥാപനങ്ങൾക്ക് നേരിട്ടു നൽകിയും മറ്റുമുള്ള ധനസമാഹരണം 2018 ൽ നടത്തിയേതിനെക്കാൾ 28% കൂടുകയും ചെയ്തു. 2018 ൽ 63651 കോടി രൂപ 2019 ൽ 81174 കോടി രൂപ.
ഐപിഒ നടത്തിയ ഓഹരികൾ സ്റ്റോക് എക്സ്ചേഞ്ചിലെത്തിയപ്പോൾ വൻ നേട്ടം
∙ ഐപിഒ: 16
∙ ലിസ്റ്റ് ചെയ്തത്: 15 എണ്ണം
∙ 10 ശതമാനത്തിലേറെ നേട്ടം ആദ്യ ദിനം നേടിയവ: 7
∙ഐആർസിടിസി: 128%
∙സിഎസ്ബി ബാങ്ക്: 54%
∙ ഉജ്ജീവൻ: 51%
∙ ഇന്ത്യ മാർട്ട് ഇന്റർമെഷ്: 34%
∙ നിയോജെൻ കെമിക്കൽസ്: 23%
∙ പോളിക്യാബ്: 22%
∙ ആപ്പിൾ: 17%
∙15ൽ 13ഉം ഇപ്പോഴും ലിസ്റ്റിങ് വിലയെക്കാൾ ഉയരത്തിൽ.