STARTUP

വിദ്യാഭ്യാസ ആപ്ലിക്കേഷന്‍ ഓഫബീയെ ഏറ്റെടുക്കാന്‍ ഒലിവ് ഗ്രൂപ്പ്

Newage News

26 Feb 2021

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ ടെക്‌നോളജി ബി2ബി സോഫ്റ്റ് വെയര്‍ സേവന പ്ലാറ്റ്‌ഫോമായ ഓഫബീയെ അയര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒലിവ് ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പരിശീലനം തേടുന്നവര്‍ക്കും പരിശീലന സ്ഥാപനങ്ങള്‍ക്കും ഏറെ സവിശേഷതകളോടെ മികച്ച പരിശീലനം ലഭ്യമാക്കുന്ന അത്യാധുനിക ആപ്ലിക്കേഷനാണിത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള എന്‍ഫിന്‍ ടെക്‌നോളജീസിന്റെ ഉല്‍പ്പന്നമായ ഓഫബീയെ ഏറ്റെടുക്കലിനുശേഷം ഒലിവ് ഗ്രൂപ്പിന്റെ Mykademy.com ല്‍ ലയിപ്പിക്കുമെന്നും കമ്ബനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 2012 ല്‍ ആരംഭിച്ച എന്‍ഫിന്‍ ടെക്‌നോളജീസ് വീഡിയോ സ്ട്രീമിംഗ് കേന്ദ്രീകൃത സ്ഥാപനമായി വളരുകയായിരുന്നു. ഇതിനോടകം തന്നെ നിരവധി പ്രമുഖ വിദ്യാഭ്യാസ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡബ്ലിന്‍ ആസ്ഥാനമായ ഒലിവ് ഗ്രൂപ്പിന്റെ മൈക്കാദമി ലോകമെമ്ബാടുമുള്ള കോര്‍പ്പറേറ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അത്യാധുനിക ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍, ഡിജിറ്റൈസേഷന്‍, പരിശീലന പ്രതിവിധികള്‍ എന്നിവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരുന്നു. കെഎസ് യുഎമ്മില്‍ നിന്നും സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പില്‍ നിന്നുമാണ് ഓഫബീക്ക് സീഡ് ഫണ്ട് ലഭിച്ചത്. ഇന്ത്യയിലുടനീളമുള്ള ചില പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അദ്ധ്യാപകരുമായും ഓഫബീ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിന് വിവിധ നിക്ഷേപകരുമായി ചര്‍ച്ചയിലായിരിക്കേയാണ് അയ്യപ്പന്‍ അശോകന്‍, ശ്യാംകുമാര്‍, സാജന്‍ ക്രിസ്തുദാസ്, വിഷ്ണു നാരായണന്‍ എന്നിവരടങ്ങുന്ന പ്രധാന ടീം അംഗങ്ങള്‍ ഓഫബീയെ മൈക്കാദമിയുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story