AUTO

ഒല ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ ആരംഭിച്ചു; 499 രൂപ അടച്ച് ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം

Renjith George

16 Jul 2021

ബെംഗളൂരു: വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി അറിയിച്ചു.

olaelectric.com വഴി 499 രൂപ അടച്ച് ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം. ഇപ്പോള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന ലഭിക്കും.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനൂതന സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള വിപ്ലവകരമായ സ്‌കൂട്ടര്‍ അനുഭവം, ഒല സ്‌കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടര്‍ ആക്കുന്നുണ്ട്. എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുക. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും.

സിഇഎസിലെ ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്നൊവേഷന്‍ അവാര്‍ഡ്, ജര്‍മന്‍ ഡിസൈന്‍ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി അഭിമാനകരമായ പുരസ്‌കാരങ്ങള്‍ ഒല സ്‌കൂട്ടര്‍ ഇതിനകം സ്വന്താക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലുതും, നൂതനവും സുസ്ഥിരവുമായ ഇരുചക്ര വാഹന നിര്‍മാണ ഫാക്ടറി തമിഴ്നാട്ടില്‍ 500 ഏക്കര്‍ സ്ഥലത്താണ് ഒരുങ്ങുന്നത്. പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയോടെ ആദ്യ ഘട്ടം ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാവും. അടുത്ത വര്‍ഷത്തോടെ ഫാക്ടറിയുടെ ഉത്പാദന ശേഷി ഒരു കോടിയെന്ന സമ്പൂര്‍ണ ശേഷിയിലേക്ക് ഉയര്‍ത്തും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story