ENTERTAINMENT

ഓർമകളിലെ പൊന്നോണക്കാഴ്ചകളുണർത്തി 'ഓലക്കിടാത്തി': സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഓണപ്പാട്ട് യുട്യൂബിൽ തരംഗമാവുന്നു

09 Sep 2019

സിനിമാരംഗത്തെ ശ്രദ്ധേയരായ സുഹൃത്തുക്കളും പുതുമുഖങ്ങളും ചേർന്നൊരുക്കിയ ഓണപ്പാട്ട് നെഞ്ചേറ്റി ആസ്വാദകർ. സംഗീതസംവിധായകൻ ലീല എൽ. ഗിരീഷ്‌ കുട്ടൻ സംഗീതവും നിർമാണവും നിർവഹിച്ച് വിനയ് ഭാസ്കർ സംവിധാനം ചെയ്ത ഓലക്കിടാത്തി എന്ന മ്യൂസിക്കൽ വീഡിയോ ആണ് യുട്യൂബിൽ തരംഗമായി മാറിയത്. പ്രശസ്ത താരങ്ങളായ ഗോകുലൻ, രാജേഷ് ശർമ്മ, ധന്യ അനന്യ, ചാന്ദിനി എന്നിവർക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന മ്യൂസിക്കൽ വീഡിയോയുടെ രചന അജീഷ് ദാസൻ ആണ്. ലീല എൽ. ഗിരീഷ്‌ കുട്ടനും അഞ്ചു പീറ്ററും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ഇത്തവണത്തെ ഓണപ്പാട്ടുകളുടെ ഹിറ്റ്ചാർട്ടിൽ സ്ഥാനം  പിടിച്ചു കഴിഞ്ഞു.
ഗൃഹനാഥനും അമ്മയും ഭാര്യയും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് സഹോദരിയും കുടുംബവും ഓണമാഘോഷിക്കാൻ എത്തുന്നതാണ് പ്രമേയം. ഇനിയും കൈമോശം വരാത്ത നാട്ടിൻപുറത്തിന്റെ നന്മയും സമൃദ്ധിയും അവിടത്തെ ഓണവുമെല്ലാം മനോഹരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. കാലമെത്ര മാറിയാലും, കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായെന്നാലും ഒരുമയും മനസിന്റെ നന്മയും കൈമോശം വരാത്തിടത്ത്ഓണം ഇന്നും ഹൃദ്യമാണെന്ന് 'ഓലക്കിടാത്തി' പറയുന്നു. 

കഴിഞ്ഞ പ്രളയകാലത്തു ഷൂട്ട് തുടങ്ങി മുഴുവിപ്പിക്കാനാകാതെ പോയ പ്രൊജക്റ്റ് ഈ വര്ഷം വീണ്ടുമെത്തിയ മഴയ്ക്ക് ശേഷമാണ് പൂർത്തിയാക്കാനായത്. പ്രതികൂലസാഹചര്യങ്ങൾക്കിടയിലും അനുകൂലമായ കുറച്ചധികം കാര്യങ്ങളിൽ  3.45 മിനിറ്റ് നീണ്ട ഈ കഥപാടൽ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story