GREEN

ഓണം ആഘോഷിക്കാൻ നാടൻ പച്ചക്കറികളും പഴങ്ങളുമായി കിഴക്കൻ മേഖലയിലെ കർഷകർ; വിപണിയിൽ തിളങ്ങി നേന്ത്രക്കായ

09 Sep 2019

ന്യൂഏജ് ന്യൂസ്, പ്രളയം ബാക്കി വച്ചതായാലും ഓണം ആഘോഷിക്കാൻ നാടൻ പച്ചക്കറികളും പഴങ്ങളുമായി കിഴക്കൻ മേഖലയിലെ കർഷകർ നഷ്ടങ്ങളുടെ കണക്കെടുപ്പുകളവസാനിപ്പിച്ച് വിപണിയിൽ സജീവമായി കഴിഞ്ഞു. കിഴക്കൻ മേഖലയിലെ പരമ്പരാഗത കർഷകർ പ്രളയം അവശേഷിപ്പിച്ച മണ്ണിലെ അധ്വാനവുമായി നാട്ടിലെ സ്വതന്ത്ര കർഷക വിപണികളിലെത്തുന്നുണ്ട് .

ഓണത്തിനൊരു മുറം പച്ചക്കറിയുമായി സ്കൂളുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളുമൊക്കെ രംഗത്തിറങ്ങിയപ്പോഴും പിന്നോട്ടു പോകാത്ത കർഷകന് പ്രളയം തീർത്ത വേദനകളിൽ ആശ്വാസമാകുകയാണ് കാർഷിക വിപണികളിലെ ആവേശം. നാശമുണ്ടായതും നേട്ടമുണ്ടാക്കിയതും നേന്ത്രക്കായ പ്രളയത്തിൽ വലിയ തോതിൽ നാശമുണ്ടായത് വാഴകൃഷിക്കാണ്.

എന്നാൽ ഓണവിപണിയിൽ ഏറെ തിളക്കമുള്ളതിപ്പോഴും നേന്ത്രക്കായയ്ക്കാണ്. ഏക്കറുകണക്കിനു കൃഷിയിടങ്ങളിലാണ് വാഴകൃഷി നടന്നിരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴവും പച്ചക്കായയും ചെലവാകുന്ന സമയം ഓണക്കാലമാണ്. ഏറ്റവും കൂടുതല്‍ ആവശ്യം നേന്ത്രക്കായക്കാണ്.

വില കൂടിയാലും മായവും വിഷവും കലരാത്ത വാഴപഴം കിട്ടണമെന്നു ശഠിക്കുന്ന മലയാളികളാണ് കർഷകരുടെ പ്രതീക്ഷ. കാർഷിക വിപണികൾ നല്ല വിലയ്ക്ക് നേന്ത്രക്കായ വിറ്റുപോകുന്നുമുണ്ട്. മുൻപ് ഓണവിളവെടുപ്പിന് മുന്നിട്ടിറങ്ങുന്ന നമ്മുടെ കർഷകന് പലപ്പോഴും വിലത്തകർച്ചയുടെ കണ്ണീരായിരുന്നു സമ്പാദ്യം.

പ്രളയം തകർത്ത വാഴകൃഷിയിൽ അവശേഷിച്ചതിന് ഇക്കൊല്ലം നല്ല വില തന്നെ കിട്ടുന്നുണ്ടെന്നും കർഷകർ പറയുന്നു. ഇടനിലക്കാരെ ഒഴിവാക്കിയുള്ള സ്വതന്ത്ര കാർഷിക വിപണികളും ,കർഷക കൂട്ടായ്മകളുമൊക്കെ ഈ വിശ്വാസം ശരി വയ്ക്കുകയും ചെയ്യുന്നു.


പച്ചക്കറിക്ക് തീവില

ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുമായി എല്ലാവരും രംഗത്തിറങ്ങിയിരുന്നെങ്കിലും പ്രളയം എല്ലാം തകർത്തു. ശേഷിച്ച പച്ചക്കറിക്കൊക്കെ വിപണിയിൽ നല്ല വിലയാണ്. പച്ചക്കറി വില ഓണക്കാലത്ത് എപ്പോഴം ഉയർന്നു തന്നെ നിൽക്കുമെന്ന പ്രതീക്ഷ ഇക്കൊല്ലവും തെറ്റിയിട്ടില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story