TECHNOLOGY

20 സേവനങ്ങൾ വരെ ഇനി ഒറ്റ കാർഡിൽ; സുപ്രധാന പദ്ധതി നടപ്പാക്കാൻ കേരളം

02 Dec 2019

ന്യൂഏജ് ന്യൂസ്: എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് ഉൾപ്പെടെ 20 സേവനങ്ങൾ വരെ ഒറ്റ കാർഡിൽ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ കേരളം ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ് സേവനം മാത്രമാകും ലഭിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് കാർഡ് പുറത്തിറക്കുക. ഇതിനായി കാർഡിന്റെ മാതൃക തയാറാക്കി സർക്കാരിനു സമർപ്പിച്ചു. 

കേന്ദ്രസർക്കാർ ഒരു രാജ്യം, ഒരു കാർഡ് പദ്ധതി നേരത്തെ പ്രഖ്യാപിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. സംസ്ഥാന ഗതാഗതവകുപ്പ് ഇക്കാര്യത്തിൽ മുൻകയ്യെടുത്താണ് എസ്ബിഐയുമായി ചർച്ച നടത്തി കാർഡ് തയാറാക്കിയത്. 

എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ് ഒഴികെയുള്ള സേവനങ്ങൾ കാർഡിൽ ഉൾപ്പെടുത്തണമെങ്കിൽ കാർഡ് വിവരങ്ങൾ ഡീ കോഡ് ചെയ്യാനുള്ള മെഷീനുകൾ അതത് വകുപ്പുകൾക്ക് ലഭ്യമാക്കണം. ഇത് വലിയ ചെലവുള്ള പദ്ധതിയായതിനാൽ  അന്തിമ തീരുമാനമായിട്ടില്ല.

Content Highlights: One nation One card

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ