TECHNOLOGY

വൺപ്ലസ് 9 സീരിസ് മാർച്ച് 23ന് വിപണിയിൽ എത്തും

Newage News

08 Mar 2021

ൺപ്ലസിന്റെ പുതിയ മുൻനിര സ്മാർട്ട്ഫോണുകൾ അടങ്ങുന്ന വൺപ്ലസ് 9 സീരിസ് മാർച്ച് 23ന് പുറത്തിറങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമറ നിർമ്മാതാക്കളായ ഹാസ്സൽബ്ലാഡുമായി ചേർന്ന് പ്രവർത്തിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും വൺപ്ലസ് സ്ഥിരീകരിച്ചു. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9ആർ അഥവാ വൺപ്ലസ് 9ഇ എന്നീ മൂന്ന് ഡിവൈസുകളുമായിട്ടായിരിക്കും ഈ സീരിസ് ലോഞ്ച് ചെയ്യുന്നത്. വൺപ്ലസ് 9 ആർ എന്നോ വൺപ്ലസ് 9ഇ എന്നോ പേരുള്ള ഡിവൈസ് സീരീസിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ ആയിരിക്കും. തങ്ങളുടെ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ക്യാമറകൾ മെച്ചപ്പെടുത്തുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 150 മില്യൺ ഡോളറിലധികം നിക്ഷേപം നടത്തുമെന്നും വൺപ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹാസ്സൽബ്ലാഡുമായുള്ള പാർട്ട്ണർഷിപ്പും ഇതിന്റെ ഭാഗമാണ്. വൺപ്ലസ് 9 സീരിസ് സ്മാർട്ട്ഫോണുകളിൽ പുതിയ ക്യാമറ സംവിധാനം അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വൺപ്ലസിന്റെ പുതിയ ഡിവൈസുകളിലെ ക്യാമറ സിസ്റ്റം മറ്റ് കമ്പനികളെ പിന്നിലാക്കാൻ പോന്നതായിരിക്കും. പ്രീമിയം ഫ്ലാഗ്ഷിപ്പ് ക്യാമറ എക്സ്പീരിയൻസ് നൽകുന്നതിനായിട്ടാണ് ഹാസ്സൽബ്ലാഡുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് വൺപ്ലസിന്റെ സ്ഥാപകനും സിഇഒയുമായ പീറ്റർ ലോ പറഞ്ഞു. ഹാസ്സൽബ്ലാഡും വൺപ്ലസും തമ്മിലുള്ള ഈ പങ്കാളിത്തം മൂന്ന് വർഷത്തിലേറെ നീണ്ടുനിൽക്കും. ഈ കാലയളവിൽ, വൺപ്ലസ്, ഹാസ്സൽബ്ലാഡ് എന്നിവ വൺപ്ലസ് സ്മാർട്ട്‌ഫോണുകളിലെ ക്യാമറ സിസ്റ്റത്തിലെ സോഫ്റ്റ്വെയർ അപ്‌ഗ്രേഡ് ചെയ്യും. രണ്ട് കമ്പനികളും ഇതിനകം തന്നെ ‘നാച്ചുറൽ കളർ കാലിബ്രേഷൻ' എന്ന പേരിൽ ഒരു പ്രൊഡക്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. നാച്ചുറൽ കളർ കാലിബ്രേഷൻ എന്നത് നൂതന കളർ കാലിബ്രേഷനാണ്. ഇത് ഫോട്ടോകളിലെ സ്വാഭാവിക നിറങ്ങൾ വർദ്ധിപ്പിക്കുകയും അവ കൂടുതൽ ഷാർപ്പ് ആക്കുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യയും എക്‌സ്‌പോഷർ ടൈം, ഐ‌എസ്ഒ, ഫോക്കസ്, വൈറ്റ് ബാലൻസ് എന്നിവ സെറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു പുതിയ ‘ഹാസ്സൽബ്ലാഡ് പ്രോ മോഡും' പുതുതായി വികസിപ്പിക്കുന്നുണ്ട്. ഫ്രണ്ട് ക്യാമറയുടെ ഫോക്കസ് സ്പീഡ് വർധിപ്പിക്കുന്നതിന് വൺപ്ലസ് 9 സീരീസിൽ ടി-ലെൻസ് സാങ്കേതികവിദ്യ അവതരിപ്പിക്കും. 12-ബിറ്റ് റോ സപ്പോർട്ടുള്ള കസ്റ്റം സോണി ഐഎംഎക്സ് 789 സെൻസറുമായിട്ടായിരിക്കും വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുകയെന്ന് കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സീരീസിലെ പുതിയ സ്മാർട്ട്‌ഫോണുകൾ 30 എഫ്പിഎസിൽ 8കെ റെക്കോർഡിംഗും 120 എഫ്പിഎസിൽ 4കെ റെക്കോർഡിങ്ങും സപ്പോർട്ട് ചെയ്യും. ഇത് സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാവുന്ന ക്യാമറ സെറ്റപ്പായിരിക്കും. പ്രീമിയം സവിശേഷതകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന വൺപ്ലസ് ഡിവൈസുകളുടെ രീതി പുതിയ സീരിസിലും തുർന്നേക്കും. നേരത്തെ തന്നെ വൺപ്ലസ് 9 സീരിസിലെ ചില ഡിവൈസുകളുടെ ചിത്രങ്ങൾ ലീക്ക് റിപ്പോർട്ടുകൾക്കൊപ്പം പുറത്ത് വന്നിരുന്നു. ഇതിൽ തന്നെ ക്യാമറ സെറ്റപ്പിൽ ഹാസ്സൽബ്ലാഡ് എന്ന് എഴുതിയിരുന്നു. ഈ സിരിസിലെ പ്രോ വേരിയന്റിൽ കർവ്ഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക എന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു. നോട്ടിഫിക്കേഷൻ സ്ലൈഡറിനും പവർ ബട്ടണിനും ചുറ്റുമുള്ള ഫോണിന്റെ എഡ്ജ് ബാൻഡിങും വളഞ്ഞതാണ്. ഇത് വൺപ്ലസ് ഫോണുകളിൽ ഇതുവരെ കാണാത്ത ഡിസൈനാണ്. 120Hz റിഫ്രഷ് റേറ്റുള്ള 1,440x3,120 പിക്‌സൽ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ