GADGET

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വണ്‍പ്ലസിൽ ഗുരുതര സുരക്ഷാ വീഴ്ച്ച; ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശത്തേക്കയക്കുന്നുവെന്ന് ആരോപണം

06 May 2019

ന്യൂഏജ് ന്യൂസ്, ചൈനീസ് സ്മാര്ട്ഫോണ് ബ്രാന്റായ വണ്പ്ലസ് ഇന്ത്യന് ഉപയോക്താക്കളുടെ വിവരങ്ങള് വിദേശത്തേക്ക് അയക്കുന്നതായി ആരോപണം. വണ്പ്ലസ് 6, വണ്പ്ലസ് 6 ടി സ്മാര്ട്ഫോണുകളില് അടുത്തിടെ അവതരിപ്പിച്ച ഓപ്പണ് ബീറ്റാ സോഫ്റ്റ് വെയറിലാണ് ഇങ്ങനെ ഒരു സുരക്ഷാ വീഴ്ചയുള്ളതായി ആരോപണം ഉയര്ന്നിരിക്കുന്നത്.

ടെന്സെന്റിന്റെ പിന്തുണയോടെ ഫോണിലെ ഫയല് മാനേജറില് കൊണ്ടുവന്ന ക്ലീന് അപ്പ് ഫീച്ചറാണ് ഉപയോക്താക്കളുടെ വിവരങ്ങള് വിദേശത്തേക്ക് അയക്കുന്നത് എന്ന് വണ്പ്ലസിന്റെ റെഡ്ഡിറ്റ് കൂട്ടായ്മയില് ഉപയോക്താക്കള് ആരോപിക്കുന്നു. അനാവശ്യമായി ഈ സോഫ്റ്റ് വെയര് ഫോണില് ഉള്പ്പെടുത്തിയതിനേയും ഉപയോക്താക്കള് വിമര്ശിക്കുന്നുണ്ട്.

ഇന്ത്യയിലെ വണ്പ്ലസ് 6 ഫോണുകളിലെ ഓക്സിജന് ഓഎസ് ഓപ്പണ് ബീറ്റാ 17 ലെയും വണ്പ്ലസ് 6ടി ഫോണുകളിലെ ഓക്സിജന് ഓപ്പണ് ബീറ്റാ 9 ലെയും ഫയല് മാനേജറിലാണ് ടെന്സെന്റിന്റെ സഹായത്തോടെ വണ്പ്ലസ് ഒരു ഇന്റലിജന്റ് ക്ലീനപ്പ് ഫീച്ചര് ചേര്ത്തത്. ഫയല്മാനേജറിന്റെ അപ്ഡേറ്റ് ചെയ്ത പ്രൈവസി വ്യവസ്ഥകളില് ആവശ്യമുള്ള വിവരങ്ങള് ടെന്സെന്റിന്റെ സിംഗപൂരിലുള്ള സെര്വറിലേക്ക് അയക്കുമെന്ന് പറയുന്നുണ്ടെന്ന് വിമര്ശകര് ചൂണ്ടിക്കാണിക്കുന്നു.

ആന്ഡ്രോയിഡ് പതിപ്പ് ഏതാണ്, ഭാഷ, പ്രദേശം, ഹാര്ഡ് വെയര് മോഡല്, ആപ്പ് ഉപയോഗ വിവരങ്ങള് പോലുള്ള വിവരങ്ങളാണ് ഇങ്ങനെ അയക്കുന്നത്.

നിലവില് ഈ ഫീച്ചര് ഇന്ത്യയില് മാത്രമാണുള്ളത്. ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്ന് വ്യക്തമല്ല. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story