Newage News
30 Jul 2020
ഡൽഹി: ആമസോൺ പേ അക്കോ ജനറൽ ഇൻഷുറൻസ് ലിമിറ്റഡുമയി പങ്കാളിത്തത്തിൽ, ടൂ ആന്റ് ഫോർ വീലർ ഇൻഷുറൻസ് പോളിസികൾ നൽകിക്കൊണ്ട് ഇൻഷുറൻസ് രംഗത്തേക്കുള്ള അതിന്റെ പ്രവേശനം കുറിച്ചിരിക്കുന്നു. കസ്റ്റമേർസിന് ഇനി പേപ്പർവർക്കൊന്നും ഇല്ലാതെ വെറും രണ്ട് മിനിട്ടിനുള്ളിൽ ഇൻഷുറൻസ് വാങ്ങാം. പ്രൈം മെംബേർസിന് അഡീഷണൽ ഡിസ്ക്കൌണ്ടുകൾ ഉൾപ്പെടെ എക്സ്ട്രാ ബെനഫിറ്റുകൾ നേടാം.
ഇൻഷുറൻസ് എടുക്കുന്ന അനുഭവം അക്കോയുമായുള്ള പാർട്ണർഷിപ്പിൽ ആമസോൺ പേ ലളിതമാക്കിയിരിക്കുന്നു, മനസ്സിലാക്കാൻ എളുപ്പമുള്ള പർച്ചേസ് ക്രമം ലളിതമായ ഓതാനും സ്റ്റെപ്പുകളിൽ അനായാസം ഇൻഷുറൻസ് വാങ്ങാൻ കസ്റ്റമേർസിനെ സഹായിക്കുന്നു. അതോടൊപ്പം സീറോ പേപ്പർവർക്കുള്ള അനായാസ ക്ലെയിം, ഒരു മണിക്കൂറിൽ പിക്ക്-അപ്പ്,
3 ദിവസത്തിൽ സുനിശ്ചിത ക്ലെയിം സർവ്വീസിംഗ്, 1 വർഷത്തെ റിപ്പെയർ വാറന്റി എന്നിങ്ങനെയുള്ള സേവനങ്ങളും - തിരഞ്ഞെടുത്ത നഗരങ്ങളിൽ, മൂല്യം കുറവുള്ള ക്ലെയിമുകൾക്ക് തൽക്ഷണം ക്യാഷ് സെറ്റിൽമെന്റ്, കസ്റ്റമേർസിന് അത് ഗുണകരമാക്കുന്നു.
കസ്റ്റമേർസിന് ആമസോൺ പേ പേജിൽ നിന്ന് ഓട്ടോ ഇൻഷുറൻസ് വാങ്ങാം, അല്ലെങ്കിൽ അതിനായി തിരയുക. അടിസ്ഥാന വിവരങ്ങൾ നൽകി, ലളിതമായ ഏതാനും സ്റ്റെപ്പുകളിൽ കാർ അഥവാ ബൈക്ക് ഇൻഷുറൻസിനുള്ള ക്വോട്ട് നേടാൻ കഴിയും. മാത്രമല്ല, സീറോ-ഡിപ്രീസിയേഷൻ, എഞ്ചിൻ പ്രൊട്ടെക്ഷൻ എന്നിവയും മറ്റും പോലുള്ള ആഡ്-ഓൺ ലിസ്റ്റിൽ നിന്ന് അവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കസ്റ്റമേർസിന് ആമസോൺ പേ ബാലൻസ്, യുപിഐ, അഥവാ സേവ് ചെയ്തിട്ടുള്ള ഏതെങ്കിലും കാർഡ് ഉപയോഗിച്ച് പേ ചെയ്യാം, വെറും 2 മിനിട്ടിനുള്ളിൽ പോളിസി അവരുടെ ഇമെയിൽ ഇൻബോക്സിൽ എത്തുന്നതാണ്. പോളിസിയുടെ കോപ്പി നിങ്ങളുടെ ഓഡേർസ് പേജിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതുമാണ്.