AUTO

ഹ്യുണ്ടേയ് ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ക്ലിക് ടു ബൈ’യ്ക്കു മികച്ച പ്രതികരണം; ഇതിനകം സന്ദർശിച്ചത് 15 ലക്ഷം പേർ

Newage News

10 Jul 2020

കൊറോണ വൈറസ് വ്യാപനത്തിനിടെ പുതിയ കാർ വാങ്ങാനായി ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) അവതരിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ക്ലിക് ടു ബൈ’യ്ക്കു മികച്ച പ്രതികരണം. കഴിഞ്ഞ മാർച്ചിൽ നിലവിൽ വന്ന ക്ലിക് ടു ബൈ ഇതിനോടകം 15 ലക്ഷം പേർ സന്ദർശിച്ചതായി ഹ്യുണ്ടേയ് വെളിപ്പെടുത്തി. കാർ വാങ്ങാനുള്ള ഇരുപതിനായിരത്തോളം അന്വേഷണങ്ങളും ഇതുവരെ ലഭിച്ചെന്നാണു കമ്പനിയുടെ കണക്ക്.

രാജ്യത്തെ 600 ഹ്യുണ്ടേയ് ഡീലർഷിപ്പുകളെ സംയോജിപ്പിച്ചാണു കമ്പനി ക്ലിക് ടു ബൈ സാക്ഷാത്കരിച്ചിരിക്കുന്നത്. കോവിഡ് 19 ഭീഷണി പരിഗണിച്ചുള്ള നിയന്ത്രണങ്ങളും വിലക്കുകളും തുടരുന്ന സാഹചര്യത്തിൽ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നു പുത്തൻ കാർ സ്വന്തമാക്കാനുള്ള അവസരമാണു ക്ലിക് ടു ബൈയിലൂടെ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്. വിപുലമായ മോഡൽ ശ്രേണിയിൽ നിന്ന് ഇഷ്ടമുള്ള മോഡൽ തിരഞ്ഞെടുക്കുന്നതു മുതൽ വാഹനത്തിന്റെ വില അടയ്ക്കുന്നതു വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഈ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പൂർത്തിയാക്കാനാവും. 

ഇതിനോടകം 20,000 റജിസ്ട്രേഷനുകളാണ് ക്ലിക്ടുബൈ വഴി ലഭിച്ചതെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം വെളിപ്പെടുത്തുന്നു. അതിൽ 1,900 എണ്ണം വാഹന ബുക്കിങ്ങുകളായി മാറിയെന്നതു ഹ്യുണ്ടേയ് ബ്രാൻഡിൽ രാജ്യത്തെ ഉപയോക്താക്കൾക്കുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തിൽ രാജ്യത്തെ കാർ വിപണിയിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങൾ പരിഗണിച്ചു വാഹന വായ്പകൾ ലഭ്യമാക്കാൻ ഹ്യുണ്ടേയ് നേരത്തെ എച്ച്ഡിഎഫ്സി ബാങ്കുമായും ഐസിഐസിഐ ബാങ്കുമായും ധാരണയിലെത്തിയിരുന്നു. 

Content Highlights: Hyundai's Click to Buy records 1.5+ Million Visitors Since March

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story