ECONOMY

ലോക്ക്ഡൗണിൽ ഇളവ്: സ്ഥാപനങ്ങള്‍ തുറന്നു തുടങ്ങിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുറവ്

Newage News

24 Oct 2020

കൊച്ചി: വിവിധ സ്ഥാപനങ്ങള്‍ നേരിട്ടു തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പു ശ്രമങ്ങള്‍ കുറഞ്ഞതായി ട്രാന്‍സ്‌യൂണിയന്റെ വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം മാര്‍ച്ച് 11-ന് ലോകാരോഗ്യ സംഘടന കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതു മുതല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ട്രാന്‍സ്‌യൂണിയന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതാണ് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതോടെ കുറഞ്ഞിരിക്കുന്നത്.

ആഗോള തലത്തില്‍ 40,000-ത്തില്‍ ഏറെ വെബ്‌സൈറ്റുകളും ആപ്പുകളും വഴിയുള്ള കോടിക്കണക്കിന് ഇടപാടുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ട്രാന്‍സ്‌യൂണിയന്‍ ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍ തട്ടിപ്പിനുള്ള ശ്രമങ്ങള്‍ എന്നു സംശയിക്കുന്നവയുടെ കാര്യത്തില്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് പത്തു വരെയുള്ള കാലത്തെ

അപേക്ഷിച്ച് 121 ശതമാനം വര്‍ധനവാണ് മാര്‍ച്ച് 11 മുതല്‍ മെയ് 18 വരെയുള്ള കാലത്തുണ്ടായത്. ഇതിനു ശേഷം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച മെയ് 19 മുതല്‍ ജൂലൈ 25 വരെയുള്ള കാലത്ത് ഇന്ത്യയില്‍ നടന്ന തട്ടിപ്പു ശ്രമങ്ങളില്‍ 29 ശതമാനം ഇടിവുണ്ടായി. ആഗോള തലത്തില്‍ ഒന്‍പതു ശതമാനം ഇടിവും ഇക്കാലത്തുണ്ടായി.

പലരും ഒറ്റ ദിവസം കൊണ്ട് ഓണ്‍ലൈനിലേക്കു പൂര്‍ണമായും മാറേണ്ട സാഹചര്യം ഉണ്ടായെന്നും ഇത് തട്ടിപ്പുകാര്‍ മുതലെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു എന്നും ട്രാന്‍സ്‌യൂണിയന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും തട്ടിപ്പുകള്‍ തടയാനുള്ള വിഭാഗത്തിന്റെ ഇന്ത്യയിലെ മേധാവിയുമായ ഷലീന്‍ ശ്രീവാസ്തവ പറഞ്ഞു. ലോജിസ്റ്റിക്‌സ്, സാമ്പത്തിക സേവനങ്ങള്‍, യാത്ര

തുടങ്ങിയ മേഖലകളില്‍ മെയ് 19 മുതല്‍ ജൂലൈ 25 വരെയുള്ള കാലത്തും തട്ടിപ്പു ശ്രമങ്ങള്‍ വര്‍ധിച്ചു എന്നാണ് വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ