TECHNOLOGY

ഷോ​പ്പിം​ഗ് വി​വ​ര​ങ്ങ​ള്‍ ചോരുന്നു; കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഗൂ​ഗി​ളി​നു കൈ​മാ​റാ​ന്‍ ര​ഹ​സ്യ​ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യ​താ​യി ആ​രോ​പ​ണം

03 Sep 2018

ന്യൂഏജ് ന്യൂസ് ന്യൂ​യോ​ര്‍​ക്ക്: മാ​സ്റ്റ​ര്‍​ കാ​ര്‍​ഡ് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഗൂ​ഗി​ളി​നു കൈ​മാ​റാ​ന്‍ ര​ഹ​സ്യ​ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യ​താ​യി ആ​രോ​പ​ണം. കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ എ​ന്തു വാ​ങ്ങു​ന്നു എ​ന്നു മ​ന​സി​ലാ​ക്കാ​ന്‍ ഇ​തു​വ​ഴി ഗൂ​ഗി​ളി​നു സാ​ധി​ക്കും. ആ ​വി​വ​രം വ​ച്ച്‌ അ​വ​ര്‍ ഗൂ​ഗി​ളി​ല്‍ പ്രവേശിക്കുമ്പോൾ ഏ​തു പ​ര​സ്യ​ങ്ങ​ള്‍ അ​വ​രു​ടെ പേ​ജി​ല്‍ വ​രു​ത്ത​ണ​മെ​ന്നു തീ​രു​മാ​നി​ക്കും. പ​ര​സ്യ​ദാ​താ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​മു​ണ്ടാ​കു​ന്ന​തി​ന് ഈ ​ഏ​ര്‍​പ്പാ​ട് സ​ഹാ​യി​ക്കും. ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഉ​പ​യോ​ക്താ​ക്ക​ള്‍ അ​റി​യാ​തെ അ​വ​രു​ടെ ഷോ​പ്പിം​ഗ് താ​ത്പ​ര്യ​ങ്ങ​ള്‍ വേ​റൊ​രു കമ്പനി അ​റി​യു​ന്നു. ഇ​തു സ്വ​കാ​ര്യ​ത​യി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ഓ​പ്പ​ണ്‍ റൈ​റ്റ്സ് ഗ്രൂ​പ്പ് (ഒ​ആ​ര്‍​ജി) പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തി. ഗൂ​ഗി​ളി​ല്‍നി​ന്നു പ്ര​തി​ഫ​ലം വാ​ങ്ങി​യാ​ണ് മാ​സ്റ്റ​ര്‍ കാ​ര്‍​ഡ് ഇ​തു ചെ​യ്ത​തെ​ങ്കി​ല്‍ ഇ​ര​ക​ള്‍​ക്കു ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കു​മോ എ​ന്ന് ഒ​ആ​ര്‍​ജി നി​യ​മ​വി​ഭാ​ഗം ഡ​യ​റ​ക്‌​ട​ര്‍ മൈ​ല്‍​സ് ജാ​യ്ക്ക്മാ​ന്‍ ചോ​ദി​ച്ചു. ഗൂ​ഗി​ള്‍ മാ​സ്റ്റ​ര്‍ കാ​ര്‍​ഡി​നു പ​ണം ന​ല്‍​കി​യാ​ണ് ഷോ​പ്പിം​ഗ് വി​വ​രം വാ​ങ്ങു​ന്ന​തെ​ന്നു ബ്ലൂം ​ബെ​ര്‍​ഗ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്