TECHNOLOGY

ആഫ്റ്റര്‍ സെയില്‍സ് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനില്‍ നമ്പര്‍ 1 ബ്രാന്‍ഡായി ഒപ്പോ: കൗണ്ടര്‍പോയിന്റ് റിസര്‍ച്ച്

Newage News

03 Dec 2020

  • സര്‍വീസ് പൂര്‍ത്തിയാക്കുന്നതിലും ഏറ്റവും ചെലവ് കുറച്ച് ചെയ്യുന്നതിലും ഒപ്പോ മുന്നില്ലെന്ന് പഠനം
  • ആഫ്റ്റര്‍ സെയില്‍സ് സര്‍വീസുകളുടെ പേരില്‍ ഒപ്പോയ്ക്ക് ഉപയോക്താക്കളുടെ അംഗീകാരം ലഭിക്കുന്നത് ഇത് തുടര്‍ച്ചയായ രണ്ടാം തവണ

ഫ്റ്റര്‍ സെയില്‍സ് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനില്‍ ഒന്നാം സ്ഥാനം നേടി ഒപ്പോ. ഉപഭോക്താക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവര്‍ക്ക് ഏറ്റവും എളുപ്പത്തിലും സൗകര്യപ്രദമായും കാര്യങ്ങള്‍ ചെയ്യാന്‍ അവസരമൊരുക്കുന്നതുമാണ് ഒപ്പോയ്ക്ക് ഈ നേട്ടം നേടി കൊടുത്തത്. ഉപഭോക്താവിന് ആദ്യപരിഗണന എന്ന രീതിയിലൂടെ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ ആഫ്റ്റര്‍ സെയില്‍സ് അനുഭവം സൃഷ്ടിക്കുന്നതില്‍ ഒപ്പോ ചെലുത്തുന്ന ശ്രദ്ധയുടെ സാക്ഷ്യപത്രമാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലഭിക്കുന്ന ഈ നേട്ടം. ആറ് മുന്‍നിര മെട്രോ നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്, ആഫ്റ്റര്‍ സെയില്‍സ് സര്‍വീസില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഒപ്പോ ആണെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം ആളുകളും ഒപ്പോയിലെ അനുഭവത്തെ 'വളരെ മികച്ചത്' 'അങ്ങേയറ്റം മികച്ചത്' എന്നിങ്ങനെയാണ് വിവരിച്ചത്. ഒപ്പോയിലെ കാത്തിരിപ്പു സമയവും താരതമ്യേന കുറവാണെന്ന് സര്‍വേയില്‍ കണ്ടെത്തി. പ്രതികരണം നല്‍കിയവരില്‍ 50 ശതമാനത്തോളം ആളുകള്‍ക്കും സര്‍വീസ് സെന്ററിലെത്തി 15 മിനിറ്റിനകം എക്‌സിക്യൂട്ടീവുമായി സംസാരിക്കാനായി എന്ന് റിപ്പോര്‍ട്ട് പറയുന്നു.

'കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് നടത്തിയ സര്‍വേയിലെ ആഫ്റ്റര്‍ സെയില്‍സ് വിഭാഗത്തിലെ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. മനുഷ്യന് സാങ്കേതികവിദ്യ, ലോകത്തിന് കനിവ് എന്നതാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്ന മാര്‍ഗ്ഗദര്‍ശനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തി എല്ലാത്തരത്തിലും ഉറപ്പാക്കാന്‍ ഞങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ലഭിച്ച സാക്ഷ്യപത്രമാണ് ഈ അംഗീകാരം. ഇന്ത്യയില്‍ ഞങ്ങളുടെ സാന്നിദ്ധ്യം കൂടതല്‍ ശക്തിപ്പെടുത്തുന്ന വേളയില്‍, കൂടുതല്‍ ആളുകളിലേക്ക് ഞങ്ങളുടെ സേവനങ്ങളുടെ മെച്ചപ്പെട്ട അനുഭവം എത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' - ഒപ്പോ ഇന്ത്യ, പ്രസിഡന്റ്, എല്‍വിസ് സോ പറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, കസ്റ്റമര്‍ സപ്പോര്‍ട്ടിലെ പ്രധാന ഘടകങ്ങളിലൊന്ന് സ്റ്റാറ്റസ് അപ്‌ഡേറ്റായിരുന്നു. മിക്ക ഉപയോക്താക്കള്‍ക്കും വാട്ട്‌സആപ്പിലൂടെയും എസ്എംഎസിലൂടെയും സ്റ്റാറ്റസ് അപ്‌ഡേറ്റ് നല്‍കി കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ഒപ്പോ മുന്‍പന്തിയിലായിരുന്നു. പഠനത്തില്‍ കണ്ടെത്തിയത്, ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് ഡെലിവറിയില്‍ ഏറ്റവും വേഗത്തില്‍ സര്‍വീസ് തീര്‍ത്തത് ഒപ്പോ ആണെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും പറഞ്ഞത് അവര്‍ക്ക് ഡിവൈസ് അതേദിവസം തന്നെ തിരിച്ചു കിട്ടിയെന്നാണ്.

സര്‍വേയില്‍ പങ്കെടുത്ത മിക്ക ഉപഭോക്താക്കളും പറഞ്ഞത് സര്‍വീസ് വേഗത്തില്‍ പൂര്‍ത്തിയാക്കിയെന്ന് മാത്രമല്ല, അവരുടെ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുകയും ചെയ്തു എന്നാണ്. തത്ഫലമായാണ്, സര്‍വീസിന് ശേഷമുള്ള ഉപഭോക്തൃ സംതൃപ്തിയില്‍ ഒന്നാമത് എത്താന്‍ ഒപ്പോയ്ക്ക് സാധിച്ചത്. മറ്റ് ബ്രാന്‍ഡുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാറണ്ടിയില്‍ അല്ലാത്ത ഡിവൈസുകള്‍ക്ക് ഏറ്റവും കുറവ് പണം ചെലവായത് ഒപ്പോ സര്‍വീസിനാണ്. അതിനാലാണ് ഏറ്റവും കോസ്റ്റ് എഫക്റ്റീവ് ബ്രാന്‍ഡെന്ന അംഗീകാരം കൂടി ഒപ്പോയ്ക്ക് ലഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടത് അത്യന്താപേക്ഷിതമായതിനാല്‍, ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഒപ്പോ 'ഗോ ഗ്രീന്‍ ഗോ ഡിജിറ്റല്‍' പദ്ധതിക്ക് തുടക്കമിട്ടിരുന്നു. രാജ്യത്തെമ്പാടുമുള്ള സര്‍വീസ് സെന്ററുകളില്‍, ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ ഇന്‍വോയിസുകള്‍ക്ക് പകരം ഡിജിറ്റല്‍ ഇന്‍വോയിസ് ലഭ്യമാക്കുന്ന രീതിയാണിത്. വാട്ട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റിലൂടെയാണ് ഒപ്പോ സര്‍വീസ് സെന്ററുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇന്‍വോയിസ് അയയ്ക്കുന്നത്. ഇതോടൊപ്പം തന്നെ ഡെഡിക്കേറ്റഡ് എഐ പവേര്‍ഡ് ചാറ്റ് ബോട്ട് 'ഒലി' യും ബ്രാന്‍ഡ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ 94.5 ശതമാനം ക്വയറികളും ഇതിലൂടെ തന്നെ പരിഹരിക്കാനാകും. ലോക്ക്‌ഡൌണ്‍ കാലത്ത് ഉപഭോക്താക്കളുടെ ക്വയറികള്‍ക്ക് പരിഹാരം കാണുന്നതിനായി 24ത7 പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വാട്ട്‌സ്ആപ്പ് സപ്പോര്‍ട്ടും ബ്രാന്‍ഡ് ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ബ്രാന്‍ഡ് മുന്നോട്ടു വെച്ച നൂതന ആശയമായിരുന്നു ഇത്. എല്ലാ വിഭാഗങ്ങളിലും മികച്ച ഉപഭോക്തൃ സംതൃപ്തി നല്‍കാന്‍ ശ്രമിക്കുന്ന ഒപ്പോ ഉപഭോക്താക്കളുടെ ആഫ്റ്റര്‍ സെയില്‍സ് അനുഭവം മാറ്റി മറിച്ച ബ്രാന്‍ഡാണ്. 500+ നഗരങ്ങളിലായി 500-ലേറെ എക്‌സ്‌ക്ലൂസീവ് സര്‍വീസ് സ്റ്റോറുകളുടെ നെറ്റ്വര്‍ക്കുള്ള ഒപ്പോ ഇന്ത്യയുടെ ഒറ്റപ്പെട്ട മേഖലകളില്‍ പോലും സര്‍വീസ് ലഭ്യമാക്കുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ