TECHNOLOGY

ഓപ്പോ റെനോ 2 സ്മാര്‍ട്ഫോണുകള്‍ ഈ മാസം വിപണിയിലെത്തും

23 Aug 2019

ന്യൂഏജ് ന്യൂസ്, ദില്ലി : ഓപ്പോയുടെ റെനോ 2 പരമ്പര സ്മാര്‍ട്ഫോണുകള്‍ ഈ മാസം എത്തും. ഓഗസ്റ്റ് 28-ന് ഫോണുകള്‍ എത്തുമെന്ന് ഓപ്പോ തന്നെയാണ് അറിയിച്ചത്. റെനോ 2 പരമ്പരയില്‍ രണ്ട് ഫോണുകളായിരിക്കും ഓപ്പോ അവതരിപ്പിക്കുക. ഇതില്‍ ഒന്ന് റെനോ 2 സ്റ്റാന്റേര്‍ഡ് പതിപ്പും. രണ്ടാമത്തേത് റെനോ 20X സൂം പതിപ്പുമായിരിക്കും. 

ഇന്ത്യയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിക്കുന്നത്. 20 X സൂം സൗകര്യത്തോടെയാവും ഫോണ്‍ എത്തുക. ആദ്യ ഓപ്പോ റെനോ ഫോണുകളില്‍ അവതരിപ്പിച്ച ഷാര്‍ക്ക് ഫിന്‍ സെല്‍ഫി ക്യാമറയാവും ഫോണില്‍. 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഫോണിനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ വ്യൂ ഡിസ്പ്ലേ ആയിരിക്കും. 4065 എംഎഎച്ച് ബാറ്ററിയില്‍ വൂക്ക് അതിവേഗ ചാര്‍ജര്‍ സൗകര്യവും ഉണ്ടാവും. ഫോണില്‍ ക്വാഡ് ക്യാമറ സംവിധാനമായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ