TECHNOLOGY

ഒപ്പോ റെനോ 5പ്രോ 5ജിയുടെയും എന്‍കോ എക്‌സിന്റെയും വില്‍പ്പന ആരംഭിച്ചു

Newage News

22 Jan 2021

ന്യൂഡല്‍ഹി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ ഏറ്റവും പുതിയ വീഡിയോഗ്രാഫി വിദഗ്ധമായ ഉപകരണം ഒപ്പോ റെനോ5 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെയും എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് കാന്‍സലിങ് ഇയര്‍ഫോണുകളുടെയും വില്‍പ്പന ഇന്നു മുതല്‍ ആരംഭിച്ചു. ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഉപകരണങ്ങള്‍ ലഭ്യമാണ്. ഒപ്പോ റെനോ5 പ്രോ 5ജി ആസ്ട്രല്‍ ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമായിരിക്കും. മീഡിയടെക്ക് ഡൈമെന്‍സിറ്റി 1000+ ചിപ്പ്‌സെറ്റിന്റെ കരുത്തിലുള്ള ഇന്ത്യയിലെ ആദ്യ ഉപകരണമാണ്. ആദ്യമായി വീഡിയോ ഫീച്ചറിന് എഐ ഉപയോഗിക്കുന്നു എന്ന സവിശേഷതയുമുണ്ട്. 35,990 രൂപയാണ് ഫോണിന്റെ വില. എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് നോയ്‌സ് കാന്‍സലിങ് ഇയര്‍ഫോണുകളുടെ വില 9,990 രൂപയാണ്. ഡൈനോഡിയോ ഓഡിയോ ട്യൂണിങ്ങുള്ള ഉപകരണം കറുപ്പ്, വെള്ള എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്.

ഒപ്പോ റെനോ5 പ്രോ 5ജി പല സ്‌കീമുകളിലും ഓഫറുകളിലും ലഭ്യമാണ്. കാഷ്ബാക്ക്, എക്‌സ്‌ചേഞ്ച്, മറ്റ് ചെലവൊന്നും ഇല്ലാതെ ഇഎംഐ, സമ്പൂര്‍ണ ഡാമേജ് സംരക്ഷണം തുടങ്ങിയ ഓഫറുകളെല്ലാമുണ്ട്. പ്രമുഖ ബോളിവുഡ് നായകന്‍ രണ്‍ബീര്‍ കപൂറാണ് പ്രത്യേകമായി ബോക്‌സ് തുറന്നത്. ആവേശകരമായ ഓഫറുകള്‍, ആദ്യ മൂന്നു ദിവസത്തെ വില്‍പ്പനയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് സിസി/ഡിസി (ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്) ഇഎംഐ ഇടപാട്, ഐസിഐസിഐ ബാങ്ക് സിസി/ഡിസി ഇഎംഐ ഇടപാടു നടത്തുന്ന ഉപഭോക്താക്കള്‍ക്ക് റെനോ5 പ്രോ 5ജിക്ക് 10 ശതമാനം കാഷ്ബാക്കില്‍ ലഭിക്കും. ബാങ്ക് ഓഫ് ബറോഡ സിസി ഇഎംഐ ഇടപാട്, ഫെഡറല്‍ ബാങ്ക് ഡിസി ഇഎംഐ ഇടപാട് സെസ്റ്റ് മണി എന്നിവയ്ക്ക് 2500 രൂപയുടെ കാഷ്ബാക്കുണ്ട്. നിലവിലെ ഒപ്പോ ഉപഭോക്താക്കള്‍ക്ക് അധിക വാറന്റി, പ്രത്യേക ഇഎംഐ സ്‌കീമുകള്‍, 1500 രൂപവരെ അപ്‌ഗ്രേഡ് ബോണസ് തുടങ്ങിയവയും ലഭിക്കും.

ഒപ്പോ ഇന്ത്യ വാങ്ങുന്ന തീയതി മുതല്‍ 12 മാസത്തേക്ക് 120 ജിബിയുടെ ക്ലൗഡ് സ്റ്റോറേജ് സൗകര്യവും നല്‍കുന്നുണ്ട്. സൗജന്യ സ്റ്റോറേജ് പെയ്ഡ് സ്റ്റോറേജുമായി ചേര്‍ത്ത് 12 മാസം വരെ ഉപയോഗിക്കാം. ഉപഭോക്താവിന് സൗജന്യ സ്റ്റോറേജ് ലഭ്യമായാലുടന്‍ ക്ലൗഡ് സര്‍വീസ് ആക്റ്റിവേറ്റാകും. ഉപഭോക്താക്കളെ കേന്ദ്രബിന്ദുവാക്കി ബ്രാന്‍ഡ് ബൃഹത്തായ സംരക്ഷണവും നല്‍കുന്നുണ്ട്. പ്രൊഫഷണലും വിശ്വസനീയവും സൗകര്യപ്രദവുമായ അനുഭവം പകരുന്ന രീതിയിലാണ് ഇന്‍ഷുറന്‍സ് പ്ലാന്‍ ഒരുക്കിയിരിക്കുന്നത്. ഓഫ്‌ലൈനിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ആദ്യ മൂന്നു ദിവസം റെനോ5 പ്രോ 5ജി വാങ്ങുന്നവര്‍ക്കാണ് പ്ലാന്‍ ലഭ്യമാകുക. പ്ലാന്‍ അനുസരിച്ച് 180 ദിവസത്തേക്ക് സമ്പൂര്‍ണ ഡാമേജ് സംരക്ഷണം ലഭ്യമാകും. 80 ശതമാനം ബൈബാക്ക് ഉറപ്പു നല്‍കുന്നു. പ്രധാന നഗരങ്ങളില്‍ സൗജന്യ പിക്ക്-അപ്പ്, ഡ്രോപ്. ഒപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദമായ വിവരങ്ങളുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ