ECONOMY

കൊറോണപ്പേടിയിൽ സംസ്ഥാനത്തെ ചില്ലറ വ്യാപാര മേഖല; ചൈനീസ് ഉൽപന്നങ്ങളുടെ വരവു നിലയ്ക്കുന്നതു വിപണിയെ ബാധിച്ചേക്കും

Newage News

06 Feb 2020

കാസർകോട്: ചൈനയിൽ നിന്നു സാധന സാമഗ്രികൾ ഓർഡർ ചെയ്തു കാത്തിരിക്കുന്ന മലയാളികളടക്കമുള്ള ചില്ലറ വ്യാപാരികൾ ആശങ്കയിൽ. കൊറോണപ്പേടിയിൽ അടച്ചിട്ട ഫാക്ടറികളിൽ നിന്നു സാധനങ്ങൾ ഇനി എന്നു കിട്ടുമെന്ന് ആർക്കുമറിയില്ല. 

50 ശതമാനം വില മുൻകൂട്ടി നൽകിയാണു പലരും ഓർഡർ ചെയ്തത്. ചൈനീസ് ഉൽപന്നങ്ങളുടെ വരവു നിലയ്ക്കുന്നതു കേരളത്തിലെ സ്കൂൾ വിപണിയെ വരെ ബാധിക്കുമെന്നാണ് ആശങ്ക. ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ ചൈനയിൽ പുതുവത്സരാഘോഷമാണ്. കുടിൽ വ്യവസായം ഉൾപ്പെടെയുള്ള ഫാക്ടറികൾക്കും തൊഴിൽശാലകൾക്കും ഈ കാലയളവിൽ അവധിയാണ്. അതിനു പുറമേയാണു കൊറോണ മൂലം ഫാക്ടറികൾ ഈ മാസം 22 വരെ അടച്ചിടാൻ സർക്കാർ നിർദേശിച്ചത്. ഫാക്ടറികൾ തുറക്കുന്നതു വീണ്ടും വൈകിയേക്കുമെന്നും സൂചനയുണ്ട്. 

ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യാപാരമേഖലയിൽ ഒട്ടേറെ മലയാളികളുണ്ട്. തെരുവു കച്ചവടത്തിലടക്കം ഒട്ടേറെ പേരുടെ ഉപജീവന മാർഗം കൂടിയാണു ചൈനീസ് ഉൽപന്നങ്ങൾ.ചൈനയിലെ ഫാക്ടറികളിൽ നിന്നു ഷിപ്പിങ് ഏജൻസി മുഖേനയാണു സാധനങ്ങൾ ഇന്ത്യയിലേക്ക് എത്തിയിരുന്നത്.  വിലക്കുറവു മൂലം പ്രാദേശിക ചില്ലറ വിപണികളിലെ പ്രധാന ആകർഷണമാണു ചൈനീസ് ഉൽപന്നങ്ങൾ. കസ്റ്റംസ് 35%, ജിഎസ്ടി 18%, സെൻട്രൽ എക്സൈസ് 12% എന്നിങ്ങനെയാണു ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് പല സാധനങ്ങളുടെയും നികുതി. അതു താങ്ങാനാകാതെ ചൈനീസ് ഉൽപന്നങ്ങൾ ഗൾഫിലേക്ക് ഇറക്കുമതി ചെയ്ത് അവിടെ വിൽപന നടത്തുന്ന മലയാളികളും ധാരാളമുണ്ട്. ഇറക്കുമതിമാന്ദ്യം അവരെയും ബാധിച്ചിട്ടുണ്ട്.

Content Highlights: corona affects business in Kerala

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ