ELECTION-2019

ലോക്സഭയിലെ ശക്തമായ മേൽക്കൈ യുഡിഎഫ് നഷ്ടപ്പെടുത്തുന്നു; ബിജെപി വോട്ടുകളിലും ചോർച്ച; പാലയ്ക്ക് പിന്നാലെ അരൂർ നിലനിറുത്തിയും കോന്നി പിടിച്ചെടുത്തും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് 'മൂഡ് ഓഫ് ദ് സ്റ്റേറ്റ്- ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്'  സർവേ

13 Oct 2019

കൊച്ചി: കൈയിലുണ്ടായിരുന്ന എറണാകുളം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം സീറ്റുകൾ യുഡിഎഫ് നിലനിർത്തുമെങ്കിലും ലോക്സഭയിലെ മികവ് ആവർത്തിക്കാൻ മുന്നണിക്ക് കഴിഞ്ഞേക്കില്ലെന്ന് ന്യൂഏജ് - ഐക്കൺ ഇന്ത്യ പ്രീപോൾ സർവേ. മൂന്നിടത്തും ലോക്സഭയിലുണ്ടാക്കിയ ഭൂരിപക്ഷം കുറയും. അതെ സമയം മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിനേക്കാൾ വലിയ തോതിൽ ഭൂരിപക്ഷം മുസ്ലിം ലീഗ് വർധിപ്പിക്കും. 


എറണാകുളത്ത് യുഡിഎഫിന്റേത് അനായാസ വിജയമായിരിക്കുമെന്ന് സർവേ പറയുന്നു. വട്ടിയൂർക്കാവിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ചാകും കോൺഗ്രസ് വിജയം. ഇവിടെ സിപിഎം യുവ പോരാളി വി. കെ. പ്രശാന്തിന് മണ്ഡലത്തിലെ സമുദായ സമവാക്യങ്ങൾ തിരിച്ചടിയാകും. അരൂരിൽ ഇടത് മുന്നണി സീറ്റ് നില നിർത്തുമെങ്കിലും ആരിഫിന്റെ നിയമസഭയിലെ ഭൂരിപക്ഷം നില നിർത്താനാകില്ല. 


നല്ല മത്സരം നടക്കുന്ന അരൂരിൽ ഉറച്ച പൊളിറ്റിക്കൽ ബേസ് മനു സി. പുളിക്കലിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ. ഇവിടെയും സാമുദായിക ഘടകങ്ങൾ ഏറെ സ്വാധീനിക്കും. പ്രതീക്ഷിച്ച സഹതാപ തരംഗം ഷാനിമോൾക്കില്ല.


കോന്നിയിൽ കടുത്ത മത്സരം, വിജയം പ്രവചനാതീതമാക്കുന്നു.  എല്ലായിടത്തും ബിജെപി വോട്ട് ഷെയർ കുറയുകയാണ്. സമുദായ ഘടകങ്ങൾ നിർണായകമാം വിധം ഫലത്തെ സ്വാധീനിക്കുന്നതായും സർവേ പറയുന്നു. ഭരണ വിരുദ്ധത, ശബരിമല തുടങ്ങിയ വിഷയങ്ങൾ ചെറിയ തോതിൽ സ്വാധീനം ചെലുത്തുന്നു.


സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' എന്ന ടൈറ്റിലിൽ ഒക്ടോബർ 2 മുതൽ 10 വരെ നടത്തിയ സാമ്പിൾ സർവേ ഫലങ്ങളാണ് ന്യൂ ഏജ് പുറത്തു വിട്ടത്. ഒരു മണ്ഡലത്തിൽ റാൻഡം സാംപ്ലിങ് അടിസ്ഥാനത്തിൽ 600 സാമ്പിളുകളാണ് എടുത്തത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതിന് ശേഷമാണ് സാംപ്ലിങ് നടന്നത്. രാഷ്ട്രീയ പ്രവണതകൾ, പ്രചാരണ വിഷയങ്ങൾ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജയ സാധ്യത, സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ,  സ്ഥാനാർത്ഥികളുടെ സ്വീകാര്യത, സാമുദായിക - രാഷ്ട്രീയ സമവാക്യങ്ങൾ, ചർച്ചയാകുന്ന വിഷയങ്ങൾ തുടങ്ങിയവ മാത്രമാണ് പരിശോധിച്ചത്.


സംസ്ഥാനത്ത പ്രമുഖ പൊളിറ്റിക്കൽ റിസർച്ച് & അനാലിസിസ്  ഏജൻസികളിൽ ഒന്നാണ് ഐക്കൺ ഇന്ത്യ. മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ദേശീയ ഏജൻസികൾ എന്നിവയ്ക്കായി നിരവധി സർവേകളും, ഫീൽഡ് പഠനങ്ങളും ഐക്കൺ ഇന്ത്യ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിലെ ഫലങ്ങൾ ഇവർ കൃത്യമായി പ്രവചിച്ചിരുന്നു.



Related News


Special Story

ലോക്സഭയിലെ ശക്തമായ മേൽക്കൈ യുഡിഎഫ് നഷ്ടപ്പെടുത്തുന്നു; ബിജെപി വോട്ടുകളിലും ചോർച്ച; പാലയ്ക്ക് പിന്നാലെ അരൂർ നിലനിറുത്തിയും കോന്നി പിടിച്ചെടുത്തും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് 'മൂഡ് ഓഫ് ദ് സ്റ്റേറ്റ്- ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്'  സർവേ
'ന്യായ്' ഗെയിം ചേഞ്ചര്‍ ആയേക്കും; തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പദ്ധതി കേരളത്തിലെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളില്‍ നിര്‍ണായകമാകുമെന്ന് റിപ്പോർട്ട്