ECONOMY

പാകിസ്ഥാൻ കടുത്ത സാമ്പത്തീക പ്രതിസന്ധിയിൽ; ധനകമ്മി 7.1 ശതമാനമായി ഉയർന്നു, ആദായനികുതി നിരക്ക് കുത്തനെ ഉയർത്തി

13 Jun 2019

ന്യൂഏജ് ന്യൂസ്, ആദായനികുതി നിരക്കിൽ വൻവർദ്ധന വരുത്തി ഇമ്രാൻ ഖാൻ സർക്കാർ. പാക് പാർലിമെന്റിൽ ഇന്നലെ അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ പരമാവധി ആദായ നികുതി നിരക്ക് 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി ഉയർത്തി. എന്നാൽ മധ്യവർഗ – ശമ്പള വരുമാനക്കാരെ തലോടാനും ബജറ്റ് മറന്നില്ല. 50,000 രൂപ വരെ മാസവരുമാനമുള്ള ശമ്പളക്കാരുടെ നികുതി പകുതിയായി കുറയും. 25,800 കോടി രൂപയാണ് ആദായ നികുതി ഇനത്തിൽ  നടപ്പ് സാമ്പത്തിക വർഷത്തിൽ ബജറ്റ് ലക്ഷ്യമിടുന്നത്. ഇമ്രാൻ ഖാൻ സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റാണ് ഇന്നലെ പാർലിമെന്റിൽ അവതരിപ്പിച്ചത്.

ശമ്പളത്തിലും പെൻഷനിലും വർദ്ധന വരുത്തുമെന്ന പ്രഖ്യാപനവും റവന്യു മന്ത്രി അഹമ്മദ് അക്ഷർ അവതരിപ്പിച്ച ബജറ്റിലുണ്ട്. സൈനിക ചെലവുകൾ 11,530 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. 2019 -20ൽ ധനകമ്മി 7.1 ശതമാനമായിരിക്കുമെന്ന് ബജറ്റിൽ പറയുന്നു. 28,910 കോടി രൂപ കടങ്ങളുടെ തിരിച്ചടവിന് വിനിയോഗിക്കും. കാമ്യബ് ജവാൻ പദ്ധതി വഴി യുവാക്കൾക്ക് 10,000 കോടി രൂപ വായ്പ നൽകും. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സംയുക്തമായി കാർഷിക രംഗത്ത് 28,000 കോടി രൂപ ചെലവഴിക്കും.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ