LAUNCHPAD

എഐ ഇൻവെർട്ടർ എയർ കണ്ടിഷനറുമായി പാനസോണിക്

Newage News

01 Jun 2020

പ്രമുഖ ജാപ്പനീസ് ബ്രാൻഡ് പാനസോണിക്കിന്റെ ഇൻവെർട്ടർ എയർ കണ്ടിഷനറുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– കണക്ടിവിറ്റി സംവിധാനങ്ങളോടെ വിപണിയിലെത്തി. മിറെയ് (mirAIe) എന്ന ഐഒടി പ്ലാറ്റ്ഫോമിൽ, മൊബൈൽ ആപ് വഴി ലോകത്തെവിടെയിരുന്നും നിയന്ത്രിക്കാവുന്ന എല്ലാ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളും ഉടൻ അവതരിപ്പിച്ച് പൂർണ കണക്ടഡ് ഹോം സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മിറെയ് കണക്ടിവിറ്റിക്കുപുറമെ, ഒട്ടേറെ സാങ്കേതിക സവിശേഷതകളും പുതിയ ഇൻവെർട്ടർ എസി ശ്രേണിയിലുണ്ട്. 45 അടി വരെ ദൂരേക്ക് തണുത്ത വായു വേഗത്തിലെത്തിക്കുന്ന ജെറ്റ് സ്ട്രീം, സൗമ്യമായി തണുപ്പു പരത്തുന്ന ഷവർ കൂളിങ്, മുറി മുഴുവൻ ഒരേ തണുപ്പെത്തിക്കാനാകുന്ന പ്രത്യേക എയർവിങ്സ് സംവിധാനം, വായുവിലെ ദോഷകരമായ സൂക്ഷ്മകണങ്ങളെ നിർവീര്യമാക്കുന്ന നാനോ–ഇ ശുദ്ധീകരണസംവിധാനം തുടങ്ങിയവയൊക്കെ മിറെയ് എസിയെ മികച്ച ഉൽപന്നമാക്കുന്നു. എസി ഉപയോഗം പൊതുവെ കുറയുന്ന മഴക്കാലത്തും നാനോ–ഇ പ്രവർത്തിപ്പിച്ച് വായു ശുദ്ധീകരിക്കാം.

മിറെയ് ആപ് വഴി ഓൺ–ഓഫ് മാത്രമല്ല, ഓരോ സമയത്തും എത്ര തണുപ്പ് വേണമെന്നു വരെ ക്രമീകരിക്കാനാകും. ഗൂഗിൾ അസിസ്റ്റന്റും ആമസോണ്‍ അലക്സയും വഴി വോയ്സ് കമാൻഡ് നല്‍കിയും പ്രവർത്തിപ്പിക്കാം. വാറന്റി സേവനങ്ങളും മറ്റ് സർവീസും ആവശ്യപ്പെടാനും മിറെയ് ആപ് മതി.

ആകർഷകമായ രൂപകൽപനയും പൂർണ ചെമ്പ് ട്യൂബുകളും കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങൾ താങ്ങാനാകുന്ന എക്സ്റ്റീരിയർ യൂണിറ്റുമാണ് മിറെയ് കണക്ട‍ഡ് എസികൾക്ക്. 145 വോൾട്ട് മുതല്‍ 285 വോൾട്ട് വരെയുള്ള വോൾട്ടേജിൽ പ്രവർത്തിക്കാനാകും. സ്റ്റെബിലൈസറും ആവശ്യമില്ല. 5 വർഷം ജനറൽ വാറന്റിയും 10 വർഷം കംപ്രസർ വാറന്റിയുമുള്ള മിറെയ് എസി ശ്രേണിയുടെ വില 36,000 രൂപ മുതൽ.

Content Highlights: Panasonic launches connected home devices

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story