ECONOMY

വിദേശത്തു നിന്നുള്ള കാര്‍ഗോ സാധനങ്ങൾക്ക് നികുതി ഏര്‍പെടുത്തി കേന്ദ്രം; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പാര്‍സല്‍ നിരക്ക് ഗണ്യമായി വര്‍ധിക്കും

21 Dec 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്‍ഹി: കേന്ദ്ര വാണിജ്യ മന്ത്രാലയം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പാര്‍സല്‍ നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചു.

ഇതുമൂലം ഗള്‍ഫ് മേഖലയിലെ നൂറുകണക്കിന് കാര്‍ഗോ സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലായത്.5000 രൂപ വരെയുള്ള സാധനങ്ങള്‍ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാന്‍ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചതാണ് കാര്‍ഗോ മേഖലെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ഇതോടെ ജി.എസ്.ടി അടക്കം 42 ശതമാനം നികുതി നല്‍കി വേണം ഇനി സാധനങ്ങള്‍ അയക്കേണ്ടത്.

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് മാത്രമാണ് മാനദണ്ഡത്തില്‍ ഇളവുള്ളത്. ചില ഇ-കോമേഴ്‌സ് കമ്പനികള്‍ ചൈനീസ് സാധനങ്ങള്‍ നികുതിവെട്ടിച്ച് ഇറക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷന്‍ നിര്‍ത്തലാക്കിയത്.

ബന്ധുക്കള്‍ക്ക് സമ്മാനങ്ങളും അവശ്യവസ്തുക്കളും പാര്‍സല്‍ കൊടുത്തയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉത്തരവ് വന്‍ തിരിച്ചടിയായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ