CORPORATE

ലോക്ക്ഡൗണില്‍ റെക്കോഡ് വില്‍പ്പനയുമായി പാര്‍ലെ ജി ബിസ്‌ക്കറ്റ്

Newage News

09 Jun 2020

ലോക്ക്ഡൗണില്‍ റെക്കോഡ് വില്‍പ്പനയുമായി ബിസ്‌ക്കറ്റ് പാര്‍ലെ ജി. നൂറുകണക്കിന് കിലോമീറ്റര്‍ താണ്ടി സ്വന്തം നാട്ടിലേക്ക് പോയ കുടിയേറ്റ തൊഴിലാളികളുടെ കയ്യിലെല്ലാം പാര്‍ലെ ജിയുടെ അഞ്ചുരൂപയുടെ പാക്കറ്റെങ്കിലും ഉണ്ടായിരുന്നു. പലരും വീട്ടിലെ ഭക്ഷണ സാമഗ്രികളുടെ കൂട്ടത്തില്‍ പാര്‍ലെ ജി സംഭരിച്ചപ്പോള്‍, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ചാക്കുകണക്കിനാണ് ഈ ബിസ്‌ക്കറ്റ് വിതരണംചെയ്തത്.

83 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലാദ്യമായാണ് ഇത്രയും പാക്കറ്റ് ബിസ്‌കറ്റുകള്‍ വിറ്റഴിച്ചതെന്ന് പാര്‍ലെ പ്രൊഡക്ട്‌സ് സാക്ഷ്യപ്പെടുത്തി.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തിയത്. വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവുംകൂടുതല്‍ വില്‍പ്പനയാണ് ഈകാലയളവില്‍ നടന്നതെന്ന് കമ്പനി വ്യക്തമാക്കി.

വിപണിവിഹിതത്തില്‍ അഞ്ചുശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. വളര്‍ച്ചയുടെ 90ശതമാനംവിഹിതവും പാര്‍ലെ ജിയുടെ വില്‍പ്പനയിലൂടെയാണെന്നും കമ്പനി പറയുന്നു.

അതേസമയം, ലോക്ക്ഡൗണില്‍ തൊഴിലാളികള്‍ക്ക് യാത്രാസൗകര്യമുള്‍പ്പടെയുള്ളവ നല്‍കിയത് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിച്ചതായും കഴിഞ്ഞ 24മാസമായി ഗ്രാമീണമേഖലയില്‍ വിതരണശൃംഖല വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചത് പിന്നീടുവന്ന ലോക്ക്ഡൗണ്‍ കാലയളവില്‍ ഗുണകരമായതായും പാര്‍ലെ പ്രൊഡക്ട്‌സിന്റെ കാറ്റഗറി വിഭാഗം തലവനായ മയന്‍ക് ഷാ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story