LAUNCHPAD

പാര്‍ലെയുടെ കോള കാന്‍ഡി വിപണിയില്‍ തിരിച്ചെത്തി

09 Oct 2019

കൊച്ചി: മുന്‍നിര ബിസ്‌ക്കറ്റ്, മധുര പലഹാര നിര്‍മാതാക്കളായ പാര്‍ലെയുടെ, ഏറ്റവും ജനപ്രിയ ബ്രാന്‍ഡായ റോള്‍. എ. കോള കാന്‍ഡി, വിപണിയില്‍ തിരിച്ചെത്തി. 

ഹാര്‍ഡ്- ബോയ്ല്‍ഡ് കാന്‍ഡിയായ റോള്‍. എ. കോള 2006ലാണ് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായത്. കോളയുടെ രുചിയുള്ള കാന്‍ഡി തിരിച്ചു കൊണ്ടുവരണമെന്ന് സമൂഹ മാധ്യമങ്ങളില്‍ വന്ന അഭ്യര്‍ത്ഥനകളാണ് 13 വര്‍ഷങ്ങള്‍ക്കു ശേഷം, 2019 ഫെബ്രുവരിയില്‍, കോള കാന്‍ഡി തിരികെ കൊണ്ടുവരാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. 

ഉപഭോക്താക്കളാണ് റോള്‍. എ. കോള പ്രചാരണം നടത്തിയത്. വൈറലായ ഈ പ്രചാരണത്തിന് ട്വിറ്ററില്‍ 711000 ഇംപ്രഷനാണ് ലഭിച്ചത്. ഡിജിറ്റല്‍ മൂവ്‌മെന്റ് വഴി ഏതെങ്കിലും ഒരു ഇന്ത്യന്‍ ഉല്പന്നം വര്‍ഷങ്ങള്‍ക്കു ശേഷം വിപണിയില്‍ മടങ്ങിയെത്തുന്നത് ഇതാദ്യമാണ്. 5 രൂപയും 20 രൂപയുമാണ് കോള കാന്‍ഡിയുടെ വില.

കോള കാന്‍ഡിക്കു വേണ്ടിയുള്ള ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥനയാണ് 13 കൊല്ലത്തിനു ശേഷം അത് വീണ്ടും വിപണിയിലെത്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന്, പാര്‍ലെ സീനിയര്‍ കാറ്റഗറി ഹെഡ് കൃഷ്ണറാവു എസ് ബുദ്ധ പറഞ്ഞു. 

1929 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള പാര്‍ലെയുടെ പ്രമുഖ ബ്രാന്‍ഡ് പാര്‍ലെ ജി ആണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story