TECHNOLOGY

സോഷ്യൽ മീഡിയ ദുരുപയോഗം തടയുന്നത് സംബന്ധിച്ച് ഐടി പാർലമെന്ററി കമ്മിറ്റി ഫേസ്ബുക്ക്, ട്വിറ്റർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തു​ന്നു

Newage News

18 Jan 2021

ന്യൂഡൽഹി: വാട്ട്സ്ആപ്പിന്റെ പു​തി​യ സ്വ​കാ​ര്യ​താ​ന​യ​ത്തി​ലും സേ​വ​ന നി​ബ​ന്ധ​ന​ക​ളി​ലും ആ​ശ​ങ്ക ഉ​യ​ർ​ന്ന​തി​നു​പി​ന്നാ​ലെ മാ​തൃ ക​മ്പ​നി​യാ​യ ഫേ​സ്ബു​ക്കി​നെ​യും ട്വി​റ്റ​റി​നെ​യും പാ​ർ​ല​മെ​ന്‍റ​റി സ​മി​തി വി​ളി​ച്ചു​വ​രു​ത്തു​ന്നു. ട്വി​റ്റ​റി​നും ഫേ​സ്ബു​ക്കി​നും സ​മി​തി നോ​ട്ടീ​സ് അ​യ​ച്ചു. തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ ആണ് സമിതി അധ്യക്ഷൻ. ജനുവരി 21 ന് ​ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​ത, വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ക, ഡി​ജി​റ്റ​ൽ ഇ​ട​ത്തി​ലെ സ്ത്രീ ​സു​ര​ക്ഷ എ​ന്നി​വ ച​ർ​ച്ച ചെ​യ്യാ​നാ​ണ് സ​മി​തി നോ​ട്ടീ​സ്. വി​വ​ര സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ ച​ർ‌​ച്ച​ക​ൾ​ക്കി​ട​യാ​ണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ സ​മ​ൻ​സ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ രൂപികരിച്ച സമിതിയിൽ ആഭ്യന്തര ഭിന്നതകൾ നിലനിൽക്കുമ്പോഴും രാജ്യത്ത് മാത്രം സ്വീകരിയ്ക്കുന്ന ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും വ്യത്യസ്ത നിലപാടുകളിൽ അംഗങ്ങൾക്ക് ഏകാഭിപ്രായമാണ് ഉള്ളത്.

ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച വിഷയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക്, ട്വിറ്റർ മുതലായവയുടെ നിലപാടുകൾ സമിതികൊട്ടിരുന്നു. ഇരു സാമൂഹ്യമാധ്യമങ്ങളും വ്യക്തമാക്കിയ നിലപാടുകളിൽ സമിതിയ്ക്ക് തികഞ്ഞ അതൃപ്തിയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ കൂടുതൽ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായാണ് പാർലമെന്ററി സമിതിയുടെ മറപടി. നിര്‍ദ്ദേശിച്ചിരിക്കുന്ന ദിവസം ഹാജരാകുന്ന സാമുഹ്യമാധ്യമകമ്പനികൾ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സമിതി തുടർ തീരുമാനങ്ങൾ കൈകൊള്ളും. കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് അവരുടെ സ്വകര്യതാ നയത്തിൽ വരുത്തിയ മാറ്റവും 21 ന് പാർലമെന്ററി സമിതി പരിഗണിയ്ക്കും. എന്നാൽ, കഴിഞ്ഞ ദിവസം സ്വകാര്യത ഉറപ്പുവരുത്തി വാട്സ് ആപ്പ് രംഗത്തുവന്നിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ