AUTO

വാഹന മൊത്തവില്പന 7 വർഷത്തെ താഴ്‌ചയിൽ

Newage News

13 Dec 2021

കൊച്ചി: ചിപ്പ് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഉത്‌പാദനം കുറഞ്ഞതിനാൽ കഴിഞ്ഞമാസം ആഭ്യന്തര പാസഞ്ചർ വാഹന മൊത്തവില്പന 18.60 ശതമാനം ഇടിഞ്ഞുവെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. 2.15 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് കഴിഞ്ഞമാസം ഫാക്‌ടറികളിൽ നിന്ന് പുതുതായി ഡീലർഷിപ്പുകളിലേക്ക് എത്തിയത്.

കഴിഞ്ഞ ഏഴുവർഷത്തെ ഏറ്റവും താഴ്ന്ന വില്പനയാണിത്. 2020 നവംബറിൽ വില്പന 2.64 ലക്ഷം യൂണിറ്റുകളായിരുന്നു. ഒരുലക്ഷം എസ്.യു.വികളും 1.05 ലക്ഷം കാറുകളും 22,471 ത്രീവീലറുകളും 9,629 വാനുകളും കഴിഞ്ഞമാസം വിറ്റഴിഞ്ഞു. മൊത്തം ടൂവീലർ വില്പന 16 ലക്ഷം യൂണിറ്റുകളിൽ നിന്ന് 34 ശതമാനം ഇടിഞ്ഞ് 10.50 ലക്ഷത്തിലെത്തി. 24,071 യൂണിറ്റുകളിൽ നിന്നാണ് ത്രീവീലർ വില്പന 22,471 യൂണിറ്റുകളായി കുറഞ്ഞത്; നഷ്‌ടം ഏഴ് ശതമാനം.

മൊത്തം 12.88 ലക്ഷം വാഹനങ്ങൾ കഴിഞ്ഞമാസം പുതുതായി ഡീലർഷിപ്പുകളിലെത്തി. 2020 നവംബറിൽ വില്പന 18.89 ലക്ഷമായിരുന്നു. കഴിഞ്ഞമാസത്തെ ടൂവീലർ വില്പന 11 വർഷത്തെയും ത്രീവീലർ വില്പന 19 വർഷത്തെയും താഴ്‌ചയിലാണ്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story