ECONOMY

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 23 ശതമാനം വളര്‍ച്ച

Newage News

02 Mar 2021

ന്യൂഡല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പനയില്‍ തുടര്‍ച്ചയായ ഏഴാം മാസവും വളര്‍ച്ച. ഫെബ്രുവരിയില്‍ 23 ശതമാനം വളര്‍ച്ചയാണ് മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ വില്‍പ്പനയില്‍ ഉണ്ടായത്. കോവിഡ് 19 സാഹചര്യത്തില്‍ വ്യക്തിഗത യാത്രാ വാഹനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതാണ് വാഹന വില്‍പ്പനയില്‍ പ്രതിഫലിക്കുന്നത് എന്നാണ് വ്യാവസായിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഫെബ്രുവരിയില്‍ കാറുകളും എസ്യുവികളുമായി 308,000 യൂണിറ്റുകളാണ് ഫാക്ടറികളില്‍ നിന്ന് ഷോറൂമുകളിലേക്ക് അയച്ചിട്ടുള്ളത്. വിപണിയിലെ മുന്‍നിരക്കാരായ മാരുതി സുസുക്കി ഫെബ്രുവരിയില്‍ 144,700 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റു, മുന്‍വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 8 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ കമ്പനി സ്വന്തമാക്കിയത്. കാറുകളുടെ വിഭാഗത്തില്‍ 80,517 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 15.3 ശതമാനത്തിന്റെ വളര്‍ച്ച. എസ്യുവി വിഭാഗത്തില്‍ 18.9 ശതമാനം വളര്‍ച്ചയോടെ 26,884 യൂണിറ്റുകളുടെ വില്‍പ്പന നടന്നു.  

മാരുതി സുസൂക്കിയുടെ മുഖ്യ എതിരാളികളായ ഹ്യുണ്ടായ് കഴിഞ്ഞ മാസം 29 ശതമാനം വില്‍പ്പന വളര്‍ച്ച മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് രേഖപ്പെടുത്തി. 51, 600 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി കഴിഞ്ഞ മാസം സ്വന്തമാക്കിയത്. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട കഴിഞ്ഞ മാസം 36 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി, 14,075 യൂണിറ്റുകള്‍ വിറ്റഴിച്ചു.

ഫെബ്രുവരിയില്‍ ടാറ്റാ മോട്ടോര്‍സിന്റെ പാസഞ്ചര്‍ കാര്‍ വില്‍പ്പന 9 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പുറമേ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയും ശക്തമായ വളര്‍ച്ചാ പ്രവണത പ്രകടമാക്കി. 54 ശതമാനം വളര്‍ച്ചയാണ് കമ്പനി മൊത്തം വാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. 27,225 പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയാണ് കമ്പനി ഫെബ്രുവരിയില്‍ നടത്തിയത്. ടിവിഎസ് മോട്ടോര്‍സിന്റെ മൊത്തം വില്‍പ്പന ഫെബ്രുവരിയില്‍ 18 ശതമാനം വളര്‍ച്ച പ്രകടമാക്കി 297,747 യൂണിറ്റിലെത്തി.  

കൊറോണയ്ക്ക് മുമ്പുള്ള മാസങ്ങളില്‍ വില്‍പ്പനയില്‍ മാന്ദ്യം പ്രകടമായിരുന്ന ഇന്ത്യന്‍ വാഹനവിപണി പിന്നീട് പകര്‍വ്യാധിയുടെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായി വീണ്ടെടുക്കുകയായിരുന്നു. സര്‍ക്കാര്‍ ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സ്‌ക്രാപ്പേജ് നയവും വാഹനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വീണ്ടെടുപ്പ് പ്രകടമാകുന്നതോടെ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയും ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ