CORPORATE

അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 100 വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാൻ പദ്ധതിയുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്

19 Feb 2019

ന്യൂഏജ് ന്യൂസ്; പശുവിനെയും പ്രകൃതിയെയും പിടിച്ച്‌ പച്ചപിടിച്ച ബാബാ രാംദേവിന്റെ പതഞ്ജലി വസ്ത്ര വ്യാപാര രംഗത്തേക്കും. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 100 വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനാണ് പതഞ്ജലിയുടെ പദ്ധതി.

മൂന്ന് ബ്രാന്‍ഡുകളാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുന്നത്. പുരുഷന്മാര്‍ക്കുള്ള സന്‍സ്‌കാര്‍ എന്ന ബ്രാന്‍ഡും സ്ത്രീകള്‍ക്കുള്ള ആസ്ത എന്ന ബ്രാന്‍ഡും സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുടെ ലിവ്ഫിറ്റ് എന്ന ബ്രാന്‍ഡുമാണ് തുടക്കത്തിലുണ്ടാവുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാവുന്ന യുനിസെക്‌സ് വസ്ത്രങ്ങളാണ് സ്‌പോര്‍ട്‌സ് വെയര്‍ നിരയിലുള്ളത്.

പുരുഷന്മാരുടെ വസ്ത്രങ്ങളുടെ വില ആരംഭിക്കുന്നത് 699 രൂപയിലും ലേഡീസ് വെയറിന്റെ വില ആരംഭിക്കുന്നത് 999 രൂപയിലുമാണ്. സ്റ്റോറുകള്‍ക്കു പുറമേ, ഓണ്‍ലൈനിലും ഇല ലഭ്യമാക്കും. പേ.ടി.എം, ഫഌപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലായിരിക്കും ഇവ വില്‍പ്പനയ്ക്കുണ്ടാവുക.

 



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം