CORPORATE

പേ ടിഎമ്മിന്റെ നഷ്ടം 3,960 കോടി രൂപ; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ 165 ശതമാനം വര്‍ധന

10 Sep 2019

ന്യൂഏജ് ന്യൂസ്. ഡിജിറ്റല് വാലറ്റ് മേഖലയിലെ വമ്പനായ പേ ടിഎമ്മിന് ഗൂഗിള്പേ, ഫോണ്പേ എന്നിവയില്നിന്ന് കനത്ത മത്സരം നേരിടുന്നതിനിടയായതാണ് നഷ്ടം വര്ധിപ്പിച്ചത്.പേ ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്97 കമ്യൂണിക്കേഷന് 2019 മാര്ച്ചില് അവസാനിച്ച സാമ്പത്തിക വര്ഷത്തിലുണ്ടാക്കിയ നഷ്ടം 3,959.6 കോടി രൂപയാണ്. മുന് സാമ്പത്തിക വര്ഷമാകട്ടെ 1,490 കോടി രൂപയായിരുന്നു നഷ്ടം.

കമ്പനിയുടെ വരുമാനമാകട്ടെ 3,319 കോടിയായി ഉയര്ന്നു. 2017-18 സാമ്പത്തിക വര്ഷത്തില് 3,229 കോടി രൂപയായിരുന്നു.

പേ ടിഎം മണി, പേ ടിഎം ഫിനാന്ഷ്യല് സര്വീസസ്, പേ ടിഎം എന്റര്ടെയ്ന്മെന്റ് സര്വീസസ് തുടങ്ങിയവ ഉള്പ്പെടുന്ന കമ്പനിയുടെ അറ്റനഷ്ടം 4,217 കോടി രൂപയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story