FINANCE

പെൻഷൻ വിതരണം തുടങ്ങി; ഒന്നാം ഘട്ടത്തിൽ 1209 കോടി രൂപ, ജീവനക്കാർക്കുള്ള ശമ്പളം, പെൻഷൻ- ക്രമീകരണങ്ങൾ ആരംഭിച്ചു

Newage News

27 Mar 2020

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി. ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിച്ചുതുടങ്ങിയത്‌. ഈ ഘട്ടത്തിൽ 1209 കോടി രൂപയാണ്‌ വിതരണം ചെയ്യുക. ഇത്‌ 52 ലക്ഷം പേർക്കാണ്‌ ലഭിക്കുക. 

1204 കോടി രൂപയാണ്‌ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്‌ ധനവകുപ്പ്‌ അനുവദിച്ചത്‌. സാമുഹ്യസുരക്ഷാ പെൻഷൻ വിതരണത്തിന്‌ അനുവദിച്ച തുക ബാങ്ക്‌ അക്കൗണ്ടുകളിലും തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളിലെ ജീവനക്കാർ പെൻഷൻകാരുടെ കൈകളിൽ നേരിട്ടും എത്തിക്കും.

16 ക്ഷേമനിധികളിൽ അംഗങ്ങൾക്കായി 149 കോടി രൂപയുടെ വിതരണവും ആരംഭിച്ചു. 5,46,791 പേർക്കാണ്‌ ഇത്‌ ലഭിക്കുക. അക്കൗണ്ടുകൾ വഴിയും നേരിട്ടും കാലതാമസമില്ലാതെ പെൻഷൻ ലഭ്യമാക്കണമെന്ന്‌ ബോർഡുകളോട്‌ നിർദേശിച്ചിട്ടുണ്ട്‌. രണ്ടാം ഘട്ടത്തിലെ അഞ്ചുമാസത്തെ പെൻഷൻ അടുത്ത ആഴ്‌ച വിതരണം ചെയ്യും. 3060 കോടി രൂപയാണ്‌ ഇതിനായി നീക്കിവയ്‌ക്കുന്നത്‌. 

സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, പെൻഷൻ എന്നിവ തടസം കൂടാതെ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ സർക്കാർ തുടങ്ങി. ട്രഷറികൾ നിയന്ത്രിത ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story