LAUNCHPAD

'കളിയും കാര്യവും': വിദ്യാർത്ഥികൾക്കായി വ്യക്തിത്വവികസന ശില്പശാല

18 May 2019

ന്യൂഏജ് ന്യൂസ്, കോട്ടയം: 5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കോട്ടയം YMCA യുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന വ്യക്തിത്വ വികസന ശില്പശാല 'കളിയും കാര്യവും' മെയ് 21 ചൊവ്വാഴ്ച നടക്കും. കോട്ടയം YMCA യിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ജേസീസ് പരിശീലകരും 25 വർഷത്തിലേറെയായി പരിശീലനരംഗത്ത് സജീവസാന്നിധ്യവുമായ എ. പി. തോമസ്, മിനി തോമസ് എന്നിവരാണ് ക്ളാസുകൾ നയിക്കുന്നത്. 

പബ്ലിക് സ്പീക്കിങ്, ടീം ബിൽഡിംഗ്, ഇന്റർ പേഴ്‌സണൽ സ്കിൽ, ജീവിതമൂല്യങ്ങൾ, സാമൂഹ്യ മര്യാദകൾ, മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം, ആത്മവിശ്വാസം ഉണർത്തൽ എന്നിങ്ങനെ വിവിധ വിഷയങ്ങളെ സംബന്ധിച്ചു ക്ളാസുകളുണ്ടാകും. ഗ്രൂപ്പ് ചർച്ചകൾ, ഡിബേറ്റ്, കേസ് സ്റ്റഡികൾ, ഗെയിമുകൾ തുടങ്ങി നൂതനമായ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ക്ളാസുകൾ. 

500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 വിദ്യാർത്ഥികൾക്കാണ് അവസരം ലഭ്യമാവുകയെന്ന് YMCA ഭാരവാഹികളായ എബ്രഹാം ഇട്ടിച്ചെറിയ, വർഗീസ് മാത്യു, ഷൈജു ഇ. വർഗീസ് എന്നിവർ അറിയിച്ചു. ഫോൺ: 0481 2560591, 9447114328



Related News


Special Story