LAUNCHPAD

മുടിയിൽ നിന്നു ജൈവവളവും പെറ്റ് ഫുഡും വിപണനത്തിന് ഒരുങ്ങി കേരളം; മുടി സംസ്കരിക്കാൻ കണ്ണൂർ ജില്ലയിൽ പ്ലാന്റ് സ്ഥാപിക്കുന്നു

29 Jul 2019

ന്യൂഏജ് ന്യൂസ്, കണ്ണൂർ∙ വെട്ടിയ മുടി ചുമ്മാ വലിച്ചെറിയല്ലേ... എടുത്തു വച്ചാൽ കൊണ്ടു പോകാൻ ആളുണ്ട്. മുടി ഉപയോഗിച്ച് അമിനോ ആസിഡും വളവുമുണ്ടാക്കി വിപണനത്തിന് ഒരുങ്ങുകയാണ് സംസ്ഥാനം. പദ്ധതി വിജയിച്ചാൽ, ഇതുവരെ മൂലയ്ക്കു തള്ളിയിരുന്ന മുടിക്ക് ഇനി ‘പൊന്നുംവില’യാവും. മുടിയിലെ കരാട്ടിൻ പ്രോട്ടീനെ രാസപ്രക്രിയയിലൂടെ അമിനോ ആസിഡ് ആക്കി മാറ്റുന്നതാണു പദ്ധതി. 

മീനുകൾ, വളർത്തു മൃഗങ്ങൾ എന്നിവയ്ക്കുള്ള ആഹാരത്തിൽ (പെറ്റ് ഫുഡ്) ഇവ ഉപയോഗിക്കാനാകും. മണ്ണില്ലാതെ വെള്ളത്തിൽ ജൈവകൃഷി നടത്തുമ്പോൾ വളമായും അമിനോ ആസിഡ് ഉപയോഗപ്പെടുത്തും. സംസ്കരിച്ചുണ്ടാകുന്ന കരി വളമായും ഉപയോഗിക്കാം. മുടി സംസ്കരിക്കാൻ കണ്ണൂർ ജില്ലയിൽ പ്ലാന്റ് സ്ഥാപിക്കും. 

ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയ്ക്കാണു പദ്ധതിയുടെ ഏകോപനം. പ്രവാസി മലയാളികളുടെ കൂട്ടായ്മയിലുള്ള വീരാട് ഓർഗാനിക് സൊലൂഷൻസ് എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. ഇതിനു ധാരണാപത്രം കൈമാറി. ഡെൻമാ‍ർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നാണു സാങ്കേതിക സഹായം. കണ്ണൂർ എരമം കുറ്റൂർ പഞ്ചായത്തിൽ പ്ലാന്റ് സ്ഥാപിക്കാൻ 16 ഏക്കർ ഏറ്റെടുത്തിട്ടുണ്ട്. പ്ലാന്റിൽ ദിവസം 600 കിലോ മുടി സംസ്കരിക്കാം. 25 കോടി രൂപയാണു പദ്ധതിക്കു ചെലവ്. അമിനോ ആസിഡും വളവുമാക്കി വിൽക്കുമ്പോൾ ലാഭം ലഭിക്കുമെന്നാണു പ്രതീക്ഷ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story