STARTUP

ഇനെർജ് ഇൻകോർപറേറ്റഡ് ഓയിൽ ഫീൽഡ് സോഫ്റ്റ്‌വെയർ സൊലൂഷൻസ് കമ്പനിയായ പെട്രോബേസ് എൽഎൽസിയെ ഏറ്റെടുത്തു

Newage News

05 Dec 2020

കൊച്ചി: യുഎസിലെ ഹൂസ്റ്റൻ ആസ്ഥാനമായ ഇനെർജ് ഇൻകോർപറേറ്റഡ് കൻസാസ് കേന്ദ്രമായ ഓയിൽ ഫീൽഡ് സോഫ്റ്റ്‌വെയർ സൊലൂഷൻസ് കമ്പനി പെട്രോബേസ് എൽഎൽസിയെ ഏറ്റെടുത്തു. യുഎസിലെ പ്രമുഖ മലയാളി സംരംഭകനായ സെലസ്റ്റിൻ വെട്ടിക്കലാണ് ഇനെർജ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനും. കമ്പനിയുടെ സോഫ്റ്റ്‌വെയർ ഇന്നവേഷൻ സെന്റർ കൊച്ചി ഇൻഫോപാർക്കിലാണു പ്രവർത്തിക്കുന്നത്. പുതിയ ഏറ്റെടുക്കൽ കൊച്ചി സെന്ററിലും ലോകനിലവാരത്തിലുള്ള വളർച്ചാ സാധ്യതകൾ സൃഷ്ടിക്കും. 

എണ്ണ – വാതക വ്യവസായ മേഖലയിലെ കമ്പനികൾക്കും നിക്ഷേപകർക്കും ആസ്തി ഉടമകൾക്കും ആവശ്യമായ സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ഇനെർജ് ചെയ്യുന്നത്. എണ്ണ ഖനന മേഖലയിലെ കമ്പനികളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനുള്ള ഡേറ്റ സൊല്യൂഷനുകളാണു പെട്രോബേസ് ലഭ്യമാക്കുന്നത്. ഇരു കമ്പനികളുടെയും സേവനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നതോടെ എണ്ണ, വാതക വ്യവസായ മേഖലയിലെ സംരംഭകർക്കു സമഗ്രമായ സോഫ്റ്റ്‌വെയർ പിന്തുണ ലഭ്യമാക്കാൻ കഴിയുമെന്നു സെലസ്റ്റിൻ വെട്ടിക്കൽ പറഞ്ഞു. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story