ECONOMY

ഇന്ധനവില വര്‍ധനവ്: പരോക്ഷ നികുതി കുറയ്ക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

Newage News

25 Feb 2021

മുംബൈ: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിന് തടയിടാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരോക്ഷ നികുതി കുറയ്ക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ധനനയ സമിതി യോഗത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിസംബറിലെ വിലക്കയറ്റം 5.5 ശതമാനമാണ്. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും പരോക്ഷ നികുതികളുമാണ് ഇന്ധനവിലക്കയറ്റത്തിന് കാരണമാകുന്നത്. ആരോഗ്യ രംഗത്ത് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഈ വില വര്‍ധനവ് പ്രകടമാകുന്നുണ്ട്. വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പെട്രോളിനും ഡീസലിനും വര്‍ധിച്ചത് 21 രൂപയാണ്. 2020 ജൂണ്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള ഒന്‍പത് മാസം കൊണ്ടാണ് ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും 21 രൂപ വര്‍ധിച്ചത്.

പെട്രോള്‍ വില 100 രൂപയില്‍ എത്താതെ ഇന്ധനവില കുറയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. രാജ്യത്ത് എക്കാലത്തെയും സര്‍വകാല റെക്കോര്‍ഡിലേക്ക് ആണ് ഇന്ധന വില കുതിച്ചുയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ആണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ