ECONOMY

സംസ്ഥാനത്ത് ഇന്ധനവിലയില്‍ തുടർച്ചയായ വർദ്ധനവ്; നാല് ദിവസത്തിനിടയില്‍ കൂടിയത് ഒന്നര രൂപയോളം

21 Sep 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 30 പൈസ വര്‍ധിച്ചപ്പോള്‍ ഡീസലിന് 25 പൈസയാണ് കൂടിയത്. തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 76 രൂപ 73 പൈസയും ഡീസലിന് 71 രൂപ 57 പൈസയുമാണ് നിരക്ക്. 

സൗദിക്കെതിരായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവുമാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലും പ്രെട്രോള്‍ ഡ‍ീസല്‍ വിലയില്‍ വര്‍ധനനവുണ്ടായിരുന്നു. നാല് ദിവസങ്ങളിലായി പെട്രോള്‍ വിലയില്‍ മാത്രം ഒരു രൂപ 21 പൈസയുടെ വര്‍ധനവാണുണ്ടായത്. ഇന്നലെ 36 പൈസ കൂടിയപ്പോള്‍ 19ാം തിയതി 30 പൈസയും 18 ന് 25 പൈസയുമാണ് വര്‍ധിച്ചത്.

കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോള്‍ ലിറ്ററിന് 75 രൂപ 43 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 25 പൈസയുമാണ് നിരക്ക്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 75 രൂപ 76 പൈസയും ഡീസലിന് ലിറ്ററിന് 70 രൂപ 58 പൈസയാണ് ഇന്നത്തെ നിരക്ക്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ