ECONOMY

ഇന്ധന ഉപഭോഗത്തില് 16 ശതമാനം വര്ധന; ജൂലായില് പെട്രോളിനും ഡീസലിനും ഡിമാന്ഡ് കൂടുതൽ ഉയർന്നേക്കും

Newage News

02 Jul 2020

രാജ്യത്തെ പെട്രോള്, ഡീസല് ഉപഭോഗത്തില് മെയ് മാസത്തെ അപേക്ഷിച്ച് 16ശതമാനം വര്ധന. ലോക്ക്ഡൗണില് ഇളവുനല്കിയതോടെ സ്വകാര്യ വാഹനങ്ങള് വന്തോതില് നിരത്തിലിറങ്ങിയതോടെയാണ് ഉപഭോഗം വര്ധിച്ചത്.

എന്നിരുന്നാലും കഴിഞ്ഞവര്ഷം ഇതേകാലയളവിലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള് 14ശതമാനം കുറവാണെന്ന് കണക്കുകള് സൂചിപ്പിക്കുന്നു.

മെയ് മാസത്തെ അപേക്ഷിച്ച് ജൂണില് ഡീസല് ഉപഭോഗത്തില് 20ശതമാനമാണ് വര്ധനവുണ്ടായത്. 2019 ജൂണിലെ കണക്കുമായി താരതമ്യംചെയ്യുമ്പോള് 17ശതമാനംകുറവാണ്.

പെട്രോളിന്റെ കാര്യത്തിലാണെങ്കില് 36ശതമാനമാണ് വര്ധന. മുന്വര്ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 15ശതമാനം കുറവാണിത്.

ഓഫീസിലുംമറ്റും പോകുന്നതിന് കാറുകളും ബൈക്കുകളും ജനങ്ങള് വ്യാപകമായി ഉപയോഗിക്കാന് തുടങ്ങിയതോടെയാണ് ജൂണില് ഉപഭോഗത്തില് വര്ധനവുണ്ടായത്.

ഫാക്ടറികളും ഓഫീസുകളും കൂടുതല് തുറക്കുന്നതോടെ ജൂലായില് പെട്രോളിനും ഡീസലിനും ഡിമാന്ഡ് കൂടുമെന്നാണ് വിലയിരുത്തല്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന് ഓയില് നിലവില് 90ശതമാനം ശേഷിയാണ് വിനിയോഗിക്കുന്നത്. ജൂലായ് ആകുന്നതോടെ ഇത് 100 ശതമാനമായി ഉയരുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ