ECONOMY

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിൽ സംഭവിച്ചത് 60ശതമാനത്തിന്റെ ഇടിവ്; പെട്രോളിനും ഡീസലിനും രാജ്യത്ത് കുറവുണ്ടായത് ലിറ്ററിന് ആറുരൂപ മാത്രം

Newage News

26 Mar 2020

ഗോള വിപണിയില് അസംസ്കൃത എണ്ണവില കുറയുമ്പഴും 10 ദിവസമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു.

ജനുവരിക്കുശേഷം അസംസ്കൃത എണ്ണയുടെ വിലയില് 60ശതമാനമാണ് ഇടിവുണ്ടായത്. എന്നാല് ഈകലയളവില് പെട്രോളിനും ഡീസലിനും ലിറ്ററിന് ആറുരൂപമാത്രമാണ് കുറവുവരുത്തിയത്. ഡല്ഹിയില് പെട്രോള് ലിറ്ററിന് 69.59 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില.

അന്താരാഷ്ട്ര വിപണിയിലെ വില, ഡോളറുമായുള്ള രൂപയുടെ എക്സ്ചേഞ്ച് മൂല്യം തുടങ്ങിയവ കൂടി പരിഗണിച്ചാണ് ആഭ്യന്തര വിപണിയില് ഒരോദിവസവും വില നിശ്ചയിക്കുക. രാവിലെ ആറുമണിയോടെയാണ് പമ്പുകളില് വില നിലവില്വരിക.

രാജ്യമൊട്ടാകെ അടച്ചിടാന് നിര്ദേശിച്ചതോടെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തില് വന്ഇടിവുണ്ടായിട്ടുണ്ട്.

അടച്ചിടുന്നതിന് രണ്ടാഴ്ചമുമ്പത്തെ കണക്കുപ്രകാരം ആവശ്യകതയില് 10 ശതമാനമാണ് ഇടിവുണ്ടായത്. ഈയാഴ്ച ഉപഭോഗത്തില് കുത്തനെ ഇടിവുണ്ടാകുമെന്ന് കണക്കുകൂട്ടി, രാജ്യത്തെ ഏറ്റവുംവലി ഓയില് മാര്ക്കറ്റിങ് കമ്പനിയായ ഇന്ത്യന് ഓയില് ഉത്പാദനത്തില് 25 മുതല് 30 ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്.

എണ്ണമന്ത്രാലയം പെട്രോള് പമ്പുകള് അവശ്യസര്വീസില് ഉള്പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങള്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ