TECHNOLOGY

ലാൻഡ് ഫോണും ഇന്റർനെറ്റും ഐപിടിവിയും ഒറ്റ നെറ്റ്‌വർക് വഴി ലഭിക്കുന്ന പദ്ധതിയുമായി ബിഎസ്എൻഎൽ; എഫ്ടിടിഎച്ച് ട്രിപ്പിൾപ്ലേ സർവീസിന്റെ ആദ്യഘട്ടം നടപ്പാക്കുക കേരളത്തിൽ

Newage News

20 Feb 2020

കോട്ടയം: ലാൻഡ് ഫോണും ഇന്റർനെറ്റും ഐപിടിവിയും ഒരു നെറ്റ്‌വർക് വഴി ലഭിക്കുന്ന ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ട്രിപ്പിൾപ്ലേ സർവീസിന്റെ ദേശീയ ഉദ്ഘാടനം 28നു കൊച്ചിയിൽ നടക്കും. കേരള സർക്കിളിൽ തുടങ്ങുന്ന ഇതു രാജ്യത്ത് എല്ലായിടത്തേക്കും വ്യാപിപ്പിക്കും.

പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ അടക്കമുള്ളവരുടെ സഹകരണത്തോടെ ഫ്രാഞ്ചൈസീ മോഡലിലാണു സേവനം അവതരിപ്പിക്കുന്നത്. ഫൈബർ കേബിൾ വഴി ഇന്റർനെറ്റ് ലഭ്യമാക്കുന്ന എഫ്ടിടിഎച്ച് സംവിധാനമായ ഭാരത് ഫൈബറിന്റെ കീഴിലാണ് ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (ഐപിടിവി) അടക്കമുള്ള സേവനങ്ങൾ. 2 മാസത്തിനുള്ളിൽ സംസ്ഥാനത്ത് എല്ലായിടത്തും സേവനം എത്തിക്കാൻ സാധിക്കും എന്നാണ് അധികൃതർ കരുതുന്നത്.

കൊച്ചി ആസ്ഥാനമായ സിനി സോഫ്ട് എന്ന കമ്പനിയുമായി ഐപിടിവി ലഭ്യമാക്കുന്നതിനുള്ള കരാറിൽ ബിഎസ്എൻഎൽ എത്തിക്കഴിഞ്ഞു. 160 ൽ അധികം പെയ്ഡ് ചാനലുകൾ അടക്കം ഐപിടിവിയിൽ ലഭ്യമാകും. എല്ലാ മലയാളം ചാനലുകളും ലഭിക്കും. ഐപിടിവിക്ക് ട്രായി നിബന്ധനകൾക്ക് വിധേയമായുള്ള പ്രീപെയ്ഡ് താരിഫ് ആയിരിക്കും നൽകേണ്ടത്. കൂടാതെ ഏതെങ്കിലും പോസ്റ്റ്പെയ്ഡ് എഫ്ടിടിഎച്ച് പ്ലാനും ഉപയോക്താവ് തിരഞ്ഞെടുക്കണം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ