AUTO

തിരുവനന്തപുരം നഗരത്തിലെ ഹ്രസ്വദൂര സവാരിക്ക് പിയാജിയോയുടെ ആപേ ഇ- സിറ്റി

Newage News

21 Oct 2020

  • ബാറ്ററി ചാർജ് തീരുമ്പോൾ പകരം വേറൊന്ന് മാറ്റിവയ്ക്കാവുന്ന സാങ്കേതിക വിദ്യയോടുകൂടിയരാജ്യത്തെ പ്രഥമ ഓട്ടോയാണ് ഇ-സിറ്റി

തിരുവനന്തപുരം: പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ - സിറ്റി തിരുവനന്തപുരം വിപണിയിലിറക്കി.പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്സിഡിയറിയായി പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുന്നത്. ആധുനിക ലിഥിയം അയോൺ ബാറ്ററി, ഓട്ടോമാറ്റിക് ഗിയർ ബോക്സ്, മികച്ച കരുത്ത്, ,മികച്ച ടോർക്ക് എന്നിവ ഇ-സിറ്റിയുടെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.ഗിയറും ക്ലെച്ചും ഇല്ല; സേഫ്റ്റി ഡോർ, പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ക്ലസ്റ്റർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

വിപണിയിലിറക്കൽ ചടങ്ങിൽ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ്  ലിമിറ്റഡിലെ എം.ആർ . നാരായണനും പിയാജിയോയുടെ

തിരുവനന്തപുരത്തെ ഡീലർ സ്വാമി റെജിൻ കെ. ദാസും സംബന്ധിച്ചു.മാറ്റിവയ്ക്കാവുന്ന ബാറ്ററിയോടുകൂടിയ പ്രഥമ ത്രിചക്ര വാഹനമാണ് ഇ- സിറ്റി.സാൻ മൊബിലിറ്റിയുടെ സഹകരണത്തോടുകൂടിയാണ് മാറ്റിവയ്ക്കാവുന്ന ബാറ്ററി അവതരിപ്പിച്ചത്. കൂടാതെ ബാറ്ററി ചാർജ് നില അറിയാനും ബാറ്ററി ചാർജ് ചെയ്യാനും സഹായകമായ ആപ്പുമുണ്ട്. ബാറ്ററി മാറ്റിവയ്ക്കാൻ സൗകര്യമുള്ള സ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story