GREEN

കോവിഡ് ആഘാതത്തിൽ പൈനാപ്പിൾ കർഷകർ കടുത്ത പ്രതിസന്ധിയിൽ; ബാധ്യത കോടികൾ, ഈ വർഷം ഇതുവരെ നഷ്ടം 400 കോടി

Newage News

24 Aug 2020

യറ്റിറക്കങ്ങൾ പൈനാപ്പിൾ വിലയിൽ പുതുമയല്ല. ഏറ്റവും കുറഞ്ഞ വില 6 രൂപ വരെ എത്തിയിട്ടുണ്ട്. 65 രൂപയ്ക്കും പൈനാപ്പിൾ വിറ്റുപോയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ ഇതുവരെ പൈനാപ്പിള്‍ വില ഉൽപാദനച്ചെലവിന്റെ അടുത്തുപോലും എത്തിയിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പൈനാപ്പിൾ കയറ്റുമതി നിലയ്ക്കുകയും പിന്നീട് പൈനാപ്പിൾ വാങ്ങാനാളില്ലാത്ത സ്ഥിതിയുണ്ടായതും  തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്കു മടങ്ങുകയും പ്രളയമുണ്ടാക്കിയ വിപണി നഷ്ടവുമൊക്കെയായി 60,000 ടൺ പൈനാപ്പിളാണ് വിളവെടുക്കാൻ പോലുമാകാതെ നശിച്ചു പോയത്. കുറെ പൈനാപ്പിൾ മാർക്കറ്റിൽ കിടന്നും ചീഞ്ഞുപോയി.

പൈനാപ്പിൾ കർഷകരെ രക്ഷിക്കാൻ നാട്ടുകാരും പൈനാപ്പിൾ വ്യാപാരികളുമൊക്കെ ചേർന്ന് പൈനാപ്പിൾ ചാലഞ്ചൊക്കെ സംഘടിപ്പിച്ചെങ്കിലും ഈ വർഷം ഇതുവരെ 400 കോടിയുടെ നഷ്ടമാണ് പൈനാപ്പിൾ മേഖലയിലുണ്ടായിരിക്കുന്നത്.  ഉള്ളതെല്ലാം വിറ്റുപെറുക്കിയും വായ്പയെടുത്തും പൈനാപ്പിൾ കൃഷി ചെയ്ത സാധാരണ പൈനാപ്പിൾ കർഷകരിലൊരാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കാലാമ്പൂർ കെ.കെ. അനിൽ. കടം പെരുകിയപ്പോൾ ആത്മഹത്യയില്ലാതെ മറ്റു മാർഗമില്ലായിരുന്നു മുന്നിലെന്നാണ് അദ്ദേഹത്തിന്റെ അവസാന ഫോൺ സന്ദേശത്തിലൂടെ  സുഹൃത്തിനെ അറിയിച്ചത്.  അനിലിനെ പോലെ കൃഷി വരുത്തിവച്ച കടബാധ്യതകളെക്കുറിച്ചോർത്ത് നീറി നീറി കഴിയുന്ന നൂറുകണക്കിനു കർഷകരാണ് പൈനാപ്പിൾ കാർഷിക മേഖലയിലുള്ളത്.

കേരളത്തിലാകെ 45,000 ഏക്കറിലാണ് പൈനാപ്പിൾ കൃഷി ചെയ്യുന്നത്. പ്രതിദിനം 1000 ടൺ പൈനാപ്പിൾ ഉൽപാദിപ്പിക്കുന്നുണ്ട്.  മധ്യകേരളത്തിൽ മാത്രം ആയിരക്കണക്കിന് ഏക്കർ സ്ഥലത്താണ് വാഴക്കുളം, മൂവാറ്റുപുഴ മേഖലകളിലുള്ള കർഷകർ പൈനാപ്പിൾ കൃഷി ഇറക്കിയത്. ഭൂരിഭാഗം കർഷകരും സ്വന്തമായി സ്ഥലമില്ലാത്തവരാണ്. ഇവരിൽ പലരും ബാങ്കുകളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും വൻ തുക വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തുമാണ് കൃഷിയിക്കിയത്. 50000 മുതൽ 60000 രൂപ വരെയാണ് ഒരു ഏക്കറിന് പാട്ടത്തുക. ഇതിനു പുറമെ വളം, കൂലി എന്നിവയടക്കം കണക്കു കൂട്ടുമ്പോൾ ഒരു കിലോഗ്രാം  പൈനാപ്പിളിന് 20 രൂപയെങ്കിലും ലഭിച്ചാലെ കർഷകനു പിടിച്ചു നിൽക്കാനാകൂ. ഏറ്റവും കൂടുതൽ വില ലഭിക്കുന്ന വേനൽക്കാലത്തും  റമസാൻ കാലത്തുമൊക്കെ പൈനാപ്പിൾ വിൽക്കാൻ കഴിയാത്ത വിധത്തിൽ ലോക് ഡൗൺ പ്രഖ്യാപനം വന്നു. തുടർന്ന് കോവിഡ് വ്യാപനമുണ്ടായതോടെ പൈനാപ്പിളിനു വിപണിയിൽ വലിയ തളർച്ചയാണ് നേരിട്ടത്. കയറ്റുമതി മൂന്നിലൊന്നായി ചുരുങ്ങി.  ഇതിനിടെ പ്രളയവും വലിയ തിരിച്ചടി സൃഷ്ടിച്ചു. കോവിഡ് പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ സീസണിൽ 50 രൂപയ്ക്ക് മുകളിൽ വില ലഭിക്കുമായിരുന്ന പൈനാപ്പിൾ എ ഗ്രേഡിന് ഇപ്പോൾ വില 14 രൂപയിൽ താഴെയാണ്. 

പൈനാപ്പിൾ കർഷകരിപ്പോൾ പിടിച്ചു നിൽക്കുന്നത് ബാങ്കുകളിലെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനാലാണ്. എന്നാൽ ഈ മാസത്തോടെ മോറട്ടോറിയം കാലാവധി അവസാനിക്കുകയാണെന്നുള്ള അറിയിപ്പ് പല കർഷകർക്കും എത്തിക്കഴിഞ്ഞു. ഇത് കർഷകർക്ക് കനത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുക. വർഷങ്ങളായി സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തുമെക്കെ കൃഷി ചെയ്യുന്ന കർഷകർക്ക് പൊതുമേഖല ബാങ്കിൽ മാത്രം 650 കോടിയുടെ വായ്പയുണ്ടെന്നാണ് പൈനാപ്പിൾ കർഷ സംഘടനകൾ നൽകുന്ന വിവരം. കൂടാതെ കൊള്ളപ്പലിശക്കാരിൽ നിന്നു വായ്പ എടുത്തവരുമുണ്ട്. കർഷകർക്ക് ആശ്വാസകരമാകുന്ന ഒരു പ്രഖ്യാപനവും സർക്കാരിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കർഷകരുടെ ദുരിതം പരിഹരിക്കുന്നതിന് എന്താണ്  പരിഹാരമെന്ന ചോദ്യത്തിന് ആരുടെ പക്കലും ഉത്തരവുമില്ല.

അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും ഇര

ആത്മഹത്യ ചെയ്ത  അനിൽ പൈനാപ്പിൾ കൃഷി മേഖലയിലുണ്ടായിരിക്കുന്ന അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും ഇരയാണ്. പൈനാപ്പിൾ കർഷകരുടെ ക്ഷേമത്തിനായി ഒട്ടേറെ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും  ഒന്നും നടപ്പായിട്ടില്ല. പൈനാപ്പിൾ മിഷൻ അനുവദിച്ച തുക പോലും എവിടെപ്പോയെന്ന് കർഷകർക്കറിയില്ല. അടിസ്ഥാനപരമായി പ്രശ്നങ്ങൾ മനസിലാക്കാതെയുള്ള പ്രഖ്യാപനങ്ങളും പദ്ധതികളൊന്നും കാർഷിക മേഖലയ്ക്കു ഗുണകരമാകില്ല. നിലവിൽ നൂറുകണക്കിനു കർഷകർ കടബാധ്യത മൂലം ആത്മഹത്യയുടെ വക്കിലാണ്. ആദ്യം മോറട്ടോറിയം കുറച്ചു മാസത്തേക്കു കൂടി നീട്ടാനും ഒരു വർഷത്തെയെങ്കിലും പലിശയിളവു നേടിക്കൊടുക്കാനുമാണ് പൈനാപ്പിൾ കർഷകരോടും കാർഷിക മേഖലയോടും ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളും അധികാരികളും ശ്രമിക്കേണ്ടത്. 

ബേബി ജോൺ പേടിക്കാട്ടുകുന്നേൽ (പൈനിപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ കേരള പ്രസിഡന്റ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story