NEWS

കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

Newage News

05 Jan 2021

കൊച്ചി-മംഗലാപുരം ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഇന്ധന ഉപഭോഗത്തില്‍ വിപ്ലവകരമായ ഒരു മാറ്റത്തിന് പദ്ധതി തുടക്കം കുറിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗെയ്ല്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായത് പ്രതിബന്ധങ്ങളെയെല്ലാം മറികടന്നുകൊണ്ടാണ്. സ്ഥലം ഏറ്റെടുക്കലും നിര്‍മാണവും തടസ്സപ്പെടാനും ഇത് ഇടയാക്കി. പ്രതിബന്ധങ്ങളെ ഒരുമിച്ചു മറികടക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി അനുസ്മരിച്ചു. ഗെയില്‍ പദ്ധതി 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പ്രകൃതി സൗഹൃദപരമായ ഇന്ധനം സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. സിഎന്‍ജി ഇന്ധനം വ്യാപകമായി ലഭ്യമാക്കും.

പൈപ്പു വഴി നേരിട്ട് അടുക്കളയിലേക്ക് ഇന്ധനം എത്തിക്കും. മണ്ണെണ്ണയുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കും. ടാങ്കര്‍ അപകടങ്ങള്‍ കുറയും. റോഡ് സുരക്ഷ വര്‍ദ്ധിക്കും. 980 കോടിയുടെ നികുതിവരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഒരു രാജ്യം ഒരു ഗ്യാസ് ഗ്രിഡ് ആണ് ലക്ഷ്യം. 700 സിഎന്‍ജി സ്റ്റേഷനുകള്‍ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.സംയുക്ത സംരംഭം ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളില്‍ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രയത്‌നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കായി കേരള പൊലീസ് നടത്തിയ സേവനത്തേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കുറഞ്ഞ വിലയില്‍ കേരളമെങ്ങും പ്രകൃതി വാതകം എത്തിക്കാന്‍ സാധിച്ചാല്‍ വന്‍തോതിലുള്ള വികസനമായിരിക്കും സാധ്യമാക്കുകയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.ഗെയില്‍ പദ്ധതിയുടെ വിജയം ഫെഡരല്‍ രീതിയുടെ ക്ലാസിക്കല്‍ ഉദാഹരണമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം അനുമോദിച്ചു. കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വാജുഭായ് വാല എന്നിവര്‍ പങ്കെടുത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ