NEWS

കോവിഡ്-19; പ്രധാനമന്ത്രി മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനങ്ങൾക്ക് കാതോര്‍ത്ത് രാജ്യം

Newage News

24 Mar 2020

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും . രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. കൊവിഡ് രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത ജാഗ്രതയിലൂടെ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിക്കാനിടയുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റര്‍ സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ്. “ലോകമെമ്പാടും ബാധിച്ച കോവിഡ് -19 എന്ന പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട സുപ്രധാന വശങ്ങളെക്കുറിച്ച് ഞാൻ ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനതാ കര്‍ഫ്യു അടക്കം നിര്‍ണ്ണായക പ്രഖ്യാപനങ്ങൾ രാഷ്ട്രം ഒറ്റക്കെട്ടായി ഏറ്റെടുത്തു. കൊവിഡ് വ്യാപനം കൂടുതൽ തീവ്രമായതിനെ തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ ലോക് ഡൗണിലേക്ക് പോയ സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധ മുൻകരുതൽ നടപടികളോട് പ്രതീക്ഷിച്ച തരത്തിൽ പ്രതികരിക്കുന്നില്ലെന്ന പരാതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. 

കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിനായി ഞായറാഴ്ച 14 മണിക്കൂർ ‘സ്വയം-ഒറ്റപ്പെടൽ’ അഥവാ “ജനത കർഫ്യൂ”വിന് വ്യാഴാഴ്ച ആഹ്വാനം ചെയ്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള രണ്ടാമത്തെ പ്രസംഗമായിരിക്കും ഇത്.

<p>പുതിയ അവസ്ഥയിൽ കൂടുതൽ നിയന്ത്രണങ്ങളെന്തെങ്കിലും ഉണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ