ECONOMY

ഉത്സവ കാലത്തു കൂടുതൽ ജാഗ്രത വേണം: പ്രധാനമന്ത്രി മോദി

Newage News

20 Oct 2020

ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ ഉത്സവ കാലത്തു കൂടുതൽ ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണു മോദി ജനങ്ങള്‍ക്കു  മുന്നറിയിപ്പ് നൽകിയത്. രാജ്യത്തു ലോക്ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓർക്കണം.

ഇപ്പോൾ എല്ലാവരും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. കഴിഞ്ഞ ഏഴ്–എട്ട് മാസങ്ങളിൽ ഒരോ ഇന്ത്യക്കാരനും സഹകരിച്ചതിനാൽ രാജ്യം ഇന്ന് മെച്ചപ്പെട്ട നിലയിലാണ്. ഇത് നശിപ്പിക്കാൻ അനുവദിക്കരുത്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സാവധാനം പൂർവസ്ഥിതിയിലേക്ക് മടങ്ങിവരികയാണ്. ഇന്ത്യയിലെ പോസിറ്റിവിറ്റി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കാൻ ശ്രിദ്ധിക്കണം.  രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം നല്ല നിലയിലാണ്.  മരണനിരക്ക് കുറവാണ്. ആകെ ജനസംഖ്യയിൽ 10 ലക്ഷം പേരിൽ 5500 പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിക്കുന്നത്.

എന്നാൽ യുഎസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ 10 ലക്ഷത്തിൽ 25,000 പേർക്കു രോഗം ബാധിക്കുന്നു. പത്തു ലക്ഷത്തിൽ 83 എന്നതാണ് ഇന്ത്യയിലെ മരണനിരക്ക്. എന്നാൽ യുഎസ്, ബ്രസീൽ, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ മറ്റു രാജ്യങ്ങളിൽ ഇത് 600നു മുകളിലാണ്. എല്ലാ രാജ്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് വാക്സീൻ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയും അതിനുള്ള തീവ്രശ്രമത്തിലാണ്.

വാക്സീൻ തയാറായാലുടൻ എല്ലാ ഇന്ത്യക്കാർക്കും പെട്ടെന്ന് ലഭ്യമാക്കാൻ ശ്രമിക്കും. ഇന്ത്യയിൽ 90 ലക്ഷത്തോളം കോവിഡ് രോഗികൾക്കുള്ള കിടക്കകൾ സജ്ജമാണ്. 12,000 ക്വാറന്റീൻ സെന്ററുകൾ, 2000ത്തോളം കോവിഡ് പരിശോധനാ ലാബുകൾ എന്നിവയുണ്ട്. പത്ത് കോടിയോളം ആളുകളിൽ പരിശോധന അടുത്തുതന്നെ പൂർത്തിയാകും. കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിൽ പരിശോധന വർധിപ്പിക്കുന്നത് കൂടുതൽ കരുത്ത് പകരുമെന്നും മോദി പറഞ്ഞു. ലോക്ഡൗണിനുശേഷം ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ